സി.പി.ആർ പ്രഥമ ശുശ്രൂഷ പരിശീലന ക്യാമ്പ്
text_fieldsദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്യൂണിറ്റി ആൻഡ് ഹാപ്പിനസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സി.പി.ആർ-എ.ഇ.ഡി പ്രഥമ ശുശ്രൂഷ പരീശീലന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ഹാർട്ട് സെയ്ഫ് സിറ്റി ഇനിഷ്യേറ്റീവിന്റെയും ദുബൈ ഹെൽത്ത് അതോറിറ്റിയുടേയും സഹകരണത്തോടെ
ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ജില്ല കെ.എം.സി.സി പ്രസിഡന്റ് സിദ്ധീഖ് കാലൊടിയുടെ അധ്യക്ഷതയിൽ കെ.പി.എ. സലാം ഉദ്ഘാടനം ചെയ്തു,
ക്യാമ്പിൽ വനിതകളും വിദ്യാർഥികളുമുൾപ്പെടെ 150ഒളം പേർ പരിശീലനം നേടി. ദുബൈ ഹാർട്ട് സെയ്ഫ് സിറ്റി ഇനിഷ്യേറ്റീവ് ട്രെയിനർമാരായ മാർക്ക് സെട്രിക്, മാർച്ചീ സെറാനോ, ഉനൈസ് തൊട്ടിയിൽ, ശാക്കിർ ചെമ്മുക്കൻ, ഫുആദ് കുരിക്കൾ, നിഷാദ് കുന്നപ്പള്ളി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം കോഓഡിനേറ്റർ ഇസ്മായിൽ നിർവഹിച്ചു. ട്രെയിനർമാർക്കുള്ള ഉപഹാരം ചടങ്ങിൽ പി.കെ. അൻവർ നഹ സമ്മാനിച്ചു പി.വി. നാസർ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, എ.പി. നൗഫൽ, സി.വി. അശ്റഫ് എന്നിവർ സംസാരിച്ചു.
ജില്ല ഭാരവാഹികളായ ഒ.ടി. സലാം, കരീം കാലടി, സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, മുഹമ്മദ് കമ്മിളി, മൊയ്തീൻ പൊന്നാനി, ടി.പി. സൈതലവി, നജ്മുദ്ധീൻ തറയിൽ, സലിം വെങ്കിട്ട, ഫക്രുദ്ധീൻ മാറാക്കര എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ഇബ്രാഹിം വട്ടംകുളം സ്വാഗതവും ഷമീം ചെറിയമുണ്ടം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

