സി.പി.എം വർഗീയ രാഷ്ട്രീയം അജണ്ടയാക്കുന്നു -പാറക്കൽ അബ്ദുല്ല
text_fieldsദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ കൺവെൻഷനിൽ പാറക്കൽ
അബ്ദുല്ല സംസാരിക്കുന്നു
ദുബൈ: വർഗീയ രാഷ്ട്രീയം കയ്യാളുന്നതിൽ ബി.ജെ.പിയേക്കാൾ ഒരുപടി മുന്നിൽ നിൽക്കാനുള്ള ശ്രമമാണ് സി.പി.എം കേരളത്തിൽ നടത്തുന്നതെന്ന് മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു. മുസ്ലിം വിരുദ്ധത പറഞ്ഞുനടന്നാൽ പിടിച്ചുനിൽക്കാനാവുമെന്ന വ്യാമോഹമാണ് സി.പി.എമ്മിനെ നയിക്കുന്നത്. താൽക്കാലിക രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ച് നടത്തുന്ന വർഗീയ പ്രചാരണം വഴി ബി.ജെ.പിയുടെ വളർച്ചക്കാണ് മണ്ണൊരുക്കുന്നതെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ കെ.എം.സി.സി ഉപാധ്യക്ഷൻ ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകാരനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെംബറുമായ എം.സി വടകര മുഖ്യ പ്രഭാഷണം നടത്തി. വടകര മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ സംസാരിച്ചു.
ജില്ല കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ എന്നിവർ നേതാക്കൾക്ക് ഉപഹാരസമർപ്പണം നടത്തി. കെ.പി.എ സലാം, എൻ.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയിൽ, പി.വി നാസർ, അഹമ്മദ് ബിച്ചി, അഫ്സൽ മെട്ടമ്മൽ, ടി.എൻ അഷ്റഫ്, ഇസ്മായിൽ ചെരുപ്പേരി, വി.കെ.കെ റിയാസ്, ഗഫൂർ പാലോളി, ജസീൽ കായണ്ണ, മൂസ കൊയമ്പ്രം, മൊയ്തു അരൂർ, ഹസൻ ചാലിൽ, പി.കെ ജമാൽ, വലിയാണ്ടി അബ്ദുല്ല, ശംസുദ്ദീൻ മാത്തോട്ടം, യു.പി സിദ്ദീഖ്, ഷെറീജ് ചീക്കിലോട്, അനീസ് മുബാറക് തുടങ്ങിയവർ ആശംസ നേർന്നു. റഫീഖ് കുഞ്ഞിപ്പള്ളി സ്വാഗതവും നൗഷാദ് ചള്ളയിൽ നന്ദിയും പറഞ്ഞു. ഗ്രീൻ ടവർ വടകര എന്ന പേരിൽ നിർമിക്കുന്ന പഠനഗവേഷണ, കോച്ചിങ് സെന്ററിന്റെ പ്രചാരണവുമായിട്ടാണ് പാറക്കൽ അബ്ദുല്ലയും എം.സി വടകരയും പി.പി ജാഫറും യു.എ.ഇയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

