സി.പി.എൽ സീസൺ 6 ബ്രോഷർ പ്രകാശനം
text_fieldsചേലക്കര പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് സീസൺ -6 പോസ്റ്റർ പ്രകാശനം പ്രസാദ് പ്രകാശ് പവാർ നിർവഹിക്കുന്നു
ദുബൈ: കെ.എം.സി.സി ചേലക്കര മണ്ഡലം കമ്മിറ്റി സ്വർഗധാര സംഘടിപ്പിക്കുന്ന എ.സി. അഹമ്മദ് മെമ്മോറിയൽ ചേലക്കര പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് സീസൺ-6ന്റെ ബ്രോഷർ പ്രകാശനം ചെയ്തു. റാംസ് അഡ്വൈസേഴ്സ് ഉടമ പ്രസാദ് പ്രകാശ് പവാർ ആണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ദുബൈ കെ.എം.സി.സി തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്, അഷ്റഫ് കിള്ളിമംഗലം, മണ്ഡലം പ്രസിഡന്റ് മുസമ്മിൽ തലശ്ശേരി, ജനറൽ സെക്രട്ടറി ഷാഹിർ ചെറുതുരുത്തി, അസീസ് തലശ്ശേരി അഫ്സൽ കള്ളിമംഗലം, രാഹുൽ, അനസ്, ജുവൈരിയ അഫ്സൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

