Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​പി. സാ​ലി​ഹ്‌...

സി.​പി. സാ​ലി​ഹ്‌ ഇ​ക്കോ​വാ​സി​ന്‍റെ ഇ​ന്ത്യ​ൻ ട്രേ​ഡ്‌ ക​മീ​ഷ​ണ​ർ

text_fields
bookmark_border
സി.​പി. സാ​ലി​ഹ്‌ ഇ​ക്കോ​വാ​സി​ന്‍റെ ഇ​ന്ത്യ​ൻ ട്രേ​ഡ്‌ ക​മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ച​ട​ങ്ങ്
cancel
camera_alt

സി.​പി. സാ​ലി​ഹ്‌ ഇ​ക്കോ​വാ​സി​ന്‍റെ ഇ​ന്ത്യ​ൻ ട്രേ​ഡ്‌ ക​മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ച​ട​ങ്ങ്

ദു​ബൈ: പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി​യും ആ​സ ഗ്രൂ​പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്‌ ഡ​യ​റ​ക്ട​റു​മാ​യ സി.​പി. സാ​ലി​ഹ് ഇ​ക്കോ​വാ​സി (ഇ​ക്ക​ണോ​മി​ക്​ ക​മ്യൂ​ണി​റ്റി ഓ​ഫ്​ വെ​സ്റ്റ്​ ആ​ഫ്രി​ക്ക​ൻ സ്​​റ്റേ​റ്റ്​​സ്) ന്‍റെ ഇ​ന്ത്യ​ൻ ട്രേ​ഡ്‌ ക​മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ- ആ​ഫ്രി​ക്ക ട്രേ​ഡ്‌ കൗ​ൺ​സി​ലും ഇ​ക്കോ​വാ​സും ദു​ബൈ അ​റ്റ്ലാ​ന്‍റി​സ്‌ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രു​ടെ അ​ന്താ​രാ​ഷ്ട്ര ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്‌ നി​യ​മ​ന ഉ​ത്ത​ര​വ് വി​വി​ധ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ കൈ​മാ​റി​യ​ത്. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്​ നി​യ​മ​നം. ഘാ​ന, നൈ​ജീ​രി​യ, സെ​ന​ഗ​ൽ, ഗാം​ബി​യ തു​ട​ങ്ങി​യ 15 ആ​ഫ്രി​ക്ക​ൻ രാ​ഷ്ട്ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഇ​ക്കോ​വാ​സ്.

വി​ക​സ​ന​ത്തി​നും വാ​ണി​ജ്യ​ത്തി​നും അ​തു​വ​ഴി ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും സ​ഹാ​യ​ക​ര​മാ​കും​വി​ധം ഇ​ട​പെ​ടു​മെ​ന്ന് ട്രേ​ഡ് ക​മീ​ഷ​ണ​ർ സാ​ലി​ഹ് വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ൽ ഘാ​ന​യി​ലെ പ​ര​മ്പ​രാ​ഗ​ത ഭ​ര​ണ​ത്ത​ല​വ​ന്മാ​രും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ന​മീ​ബി​യ, സിം​ബാ​ബ്​​വെ, ഗാം​ബി​യ, ഗ​ബോ​ൺ, സാം​ബി​യ, മൊ​സാം​ബി​ക് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ച​ട​ങ്ങി​ൽ ഘാ​ന​യി​ലെ രാ​ജാ​വ് കു​ഓ​റോ ബെ​യ​ർ​ചെ​യു​മാ​യി വാ​ണി​ജ്യ, ഖ​ന​ന മേ​ഖ​ല​ക​ളി​ൽ ധാ​ര​ണ​പ​ത്ര​വും ഒ​പ്പു​വെ​ച്ചു.

അ​ജ്മാ​ൻ പൊ​ലീ​സ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ നു​ഐ​മി, ഗ​ൾ​ഫാ​ർ ഡോ. ​പി. മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ഇ​ക്കോ​വാ​സി​ന്‍റെ വി​ഷ​ൻ 2050 പ​ഠ​ന റി​പ്പോ​ർ​ട്ട്‌ സാ​ലി​ഹ്‌ പ്ര​കാ​ശ​നം ചെ​യ്തു. ആ​സാ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളാ​യ അ​ൻ​ഹ​ർ സാ​ലി​ഹ്‌, സ​ഞ്ജീ​ദ്‌ സാ​ലി​ഹ്‌, സ​ഹ​ൽ സാ​ലി​ഹ്‌ എ​ന്നി​വ​ർ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ സ്രോ​ത​സ്സു​ക​ളെ​കു​റി​ച്ചും സാ​ധ്യ​ത​ക​ളെ കു​റി​ച്ചും റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ECOWAS
News Summary - CP Saleh ECOWAS Indian Trade Commissioner
Next Story