Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ്...

കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​  ബൈ​ജു​വി​െൻറ പെ​രു​ന്നാ​ൾ ആ​ഘോ​ഷം

text_fields
bookmark_border
കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​  ബൈ​ജു​വി​െൻറ പെ​രു​ന്നാ​ൾ ആ​ഘോ​ഷം
cancel
camera_alt?????

അ​ൽ​ഐ​ൻ: കോ​വി​ഡ് ബാ​ധി​ത​ർ​ക്ക്​ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്താ​ണ് ബൈ​ജു ത​​െൻറ പെ​രു​ന്നാ​ൾ ആ​ഘോ​ഷം  ഗം​ഭീ​ര​മാ​ക്കി​യ​ത്. എ​ട്ടു​ വ​ർ​ഷ​മാ​യി മു​ട​ങ്ങാ​തെ റ​മ​ദാ​ൻ നോ​മ്പ​നു​ഷ്ഠി​ക്കു​ന്നു​ണ്ട് പാ​ല​ക്കാ​ട്‌ ഒ​റ്റ​പ്പാ​ലം തൃ​ക്ക​ണ്ടി​രി​യി​ൽ സ്വ​ദേ​ശി  ബൈ​ജു. കോ​വി​ഡി​നോ​ട്​ പൊ​രു​താ​ൻ വി​ശ്വാ​സി​സ​മൂ​ഹം നോ​മ്പു​കാ​ല​ത്തും സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ​താ​ണ്​ ബൈ​ജു​വി​നെ ആ​ക​ർ​ഷി​ച്ച​ത്.

യു.​എ.​ഇ​യി​ലെ ഡെ​ലി​വ​റി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ബൈ​ജു എ​ങ്ങ​നെ നോ​മ്പു​കാ​ര​നാ​യി എ​ന്ന ചോ​ദ്യ​ത്തി​ന്​ ദാ​രി​ദ്ര്യ​വും ക​ഷ്​​ട​പ്പാ​ടും ചാ​ലി​ച്ചെ​ഴു​തി​യ ത​​െൻറ പ​ഴ​യ ജീ​വി​ത​ക​ഥ​യാ​ണ്​ മ​റു​പ​ടി. അ​ഞ്ചു  വ​ർ​ഷ​ത്തെ യു.​എ.​ഇ ജീ​വി​ത​വും മൂ​ന്നു  വ​ർ​ഷ​ത്തെ സൗ​ദി ജീ​വി​ത​വും ചെ​റു​പ്പ​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളു​മാ​ണ്​ ബൈ​ജു​വി​നെ നോ​മ്പി​നെ കു​റി​ച്ച്​ ചി​ന്തി​പ്പി​ച്ച​ത്. മ​റ്റ്​ വീ​ടു​ക​ളി​ൽ ജോ​ലി​യെ​ടു​ത്താ​ണ് അ​മ്മ​യും അ​ച്ഛ​നും കു​ടും​ബം ​േപാ​റ്റി​യി​രു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പ​മു​ള്ള യാ​ത്ര​യി​ൽ മു​സ്​​ലിം വീ​ടു​ക​ളി​ൽ നി​ന്നു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ്​ ബൈ​ജു​വി​നെ​യും നോ​െ​മ്പ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഇ​ത്ത​വ​ണ​യും 30 നോ​മ്പ് പൂ​ർ​ത്തീ​ക​രി​ച്ച ബൈ​ജു​വി​ന് ദു​ര​ന്ത​കാ​ല​ത്ത് എ​ങ്ങ​നെ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ണ്ട്.

അ​തു​കൊ​ണ്ടാ​ണ്​ പെ​രു​ന്നാ​ൾ ദി​നം കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ച​ത്. അ​ൽ​ഐ​നി​ലെ അ​ശ​ര​ണ​രാ​യ നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ഇ​ത്ത​വ​ണ പെ​രു​ന്നാ​ൾ വി​രു​ന്ന് ബൈ​ജു​വി​​െൻറ വ​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം പ്ര​ത്യേ​കം പാ​ക്ക് ചെ​യ്ത് ആ​ശു​പ​ത്രി​ക​ളി​ലും മു​റി​ക​ളി​ലും ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹം ത​ന്നെ നേ​രി​ട്ട് എ​ത്തി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ടീം ​ഇ​ഫ്താ​ർ ന​ട​ത്തി​യ ഇ​ഫ്താ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മ​റ്റു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​കാ​റു​ള്ള ബൈ​ജു അ​ൽ ഐ​നി​ലെ കാ​യി​ക രം​ഗ​ത്തും ശ്ര​ദ്ധേ​യ​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - covid19-uae-gulf news
Next Story