ഷാർജയിൽ മൂന്നു മാസത്തെ വാടക എഴുതി തള്ളി
text_fieldsഷാർജ: ഷാർജയിലെ പ്രധാന മാർക്കറ്റുകളായ ജുബൈൽ, ഉപയോഗിച്ച വാഹനങ്ങളുടെ ചന്തയായ അൽ ഹരജ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ മൂന്നു മാസത്തെ വാടക എഴുതി തള്ളിയതായി ഷാർജ സർക്കാറിെൻറ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്മെൻറ് അറിയിച്ചു.
ഈ വിപണികളിലെ എല്ലാ ഷോപ്പുകളും മൂന്നു മാസത്തേക്ക് വാടക നൽകേണ്ടതില്ല. ഈ ഇളവുകൾ കോവിഡ് -19 വൈറസ് വ്യാപനം തീർക്കുന്ന പ്രത്യാഘാതങ്ങൾക്ക് തടയിടാനും ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിൽ നിർണായക പങ്ക് വഹിക്കുന്ന നിക്ഷേപകരുടെ ഭാരം ലഘൂകരിക്കുന്നതിനാണെന്ന് അധികൃതർ പറഞ്ഞു.
ഷാർജ മജാസ് മേഖലയിൽ പ്രവർത്തിക്കുന്ന ജുബൈൽ പൊതുമാർക്കറ്റ് മത്സ്യം, മാസം, പച്ചക്കറി, പഴം തുടങ്ങിയവരുടെ പ്രധാന വിപണന കേന്ദ്രമാണ്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്ന് തസ്ജിൽ വില്ലേജിനോട് ചേർന്നു പ്രവർത്തിക്കുന്ന സൂക് അൽ ഹറജ് ഉപയോഗിച്ച വാഹനങ്ങളൂടെ വിപണിയാണ്. ഈ ഇളവുകളുപയോഗിച്ച് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ രണ്ടു വിപണികളിലെയും വാടകക്കാരുമായി ആശയവിനിമയം നടത്തുമെന്നും നിക്ഷേപകരെയും വാടകക്കാരെയും പിന്തുണക്കുന്നത് തുടരുമെന്നും ഷാർജ അസറ്റ് മാനേജ്മെൻറ് സി.ഇ.ഒ വലീദ് അൽ സെയ്ഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
