Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡെൽമ ദ്വീപിൽനിന്ന് കോവിഡ് രോഗിയെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
text_fieldsbookmark_border
അബൂദബി പൊലീസ് ഏവിയേഷൻ വകുപ്പ് ഡെൽമ ദ്വീപിൽനിന്ന് കോവിഡ് രോഗിയെ അൽറഹ്ബ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്റ്ററിൽ കയറ്റുന്നു
അബൂദബി: പശ്ചിമ അബൂദബിയിലെ ഡെൽമ ദ്വീപിൽനിന്ന് കോവിഡ് രോഗിയെ അബൂദബി പൊലീസ് ഏവിയേഷൻ വകുപ്പ് എയർ ആംബുലൻസിൽ അൽ റഹ്ബ ആശുപത്രിയിലെത്തിച്ചു.
അബൂദബി പൊലീസ് ഏവിയേഷൻ ഡിപ്പാർട്മെൻറിെൻറ എയർ ആംബുലൻസിലാണ് ഏഷ്യക്കാരനായ രോഗിയെ രാത്രി ദ്വീപിൽനിന്ന് അടിയന്തര കോവിഡ് ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഡെൽമ ദ്വീപിൽ ഒരാൾ കോവിഡ് ബാധിതനാണെന്നും പരിചരണം ആവശ്യമാണെന്നും റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് എയർ ആംബുലൻസ് പറന്നെത്തിയത്.പ്രാഥമിക വൈദ്യസഹായം നൽകിയശേഷമാണ് അൽറഹ്ബ ആശുപത്രിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

