Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് നിയമലംഘനം: 13 സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsbookmark_border
ദുബൈ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ഖോർഫഖാനിലെ 13 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടിയെടുത്തു. സാമൂഹിക അകലം പാലിക്കാതിരിക്കുക, പി.സി.ആർ പരിശോധന പൂർത്തിയാക്കാതിരിക്കുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഹോട്ടലുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവക്കെതിരെയാണ് നടപടിയെടുത്തത്. മറ്റു 25 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പരിശോധനയിൽ 90 ശതമാനം സ്ഥാപനങ്ങളും നിയമം പാലിക്കുന്നതായി കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.
Next Story

