Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ ജാഗ്രതയിൽ...

കോവിഡ്​ ജാഗ്രതയിൽ നാ​ളെ സ്കൂ​ൾ തു​റ​ക്കും; ഇ​വ​യെ​ല്ലാം ശ്ര​ദ്ധി​ക്കാം

text_fields
bookmark_border
കോവിഡ്​ ജാഗ്രതയിൽ നാ​ളെ സ്കൂ​ൾ തു​റ​ക്കും; ഇ​വ​യെ​ല്ലാം ശ്ര​ദ്ധി​ക്കാം
cancel

ദു​ബൈ: ശ​ര​ത്​​കാ​ല അ​വ​ധി​ക്കാ​യി അ​ട​ച്ച സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. ദു​ബൈ, ഷാ​ർ​ജ, റാ​സ​ൽ​ഖൈ​മ എ​ന്നീ എ​മി​റേ​റ്റു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ നാ​ളെ തു​റ​ക്കു​ന്ന​ത്. അ​ബൂ​ദ​ബി ഉ​ൾ​െ​പ്പ​ടെ മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക്​ ഓ​ൺ​ലൈ​ൻ പ​ഠ​ന​മാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ട​വേ​ള​ക്കു​ശേ​ഷം സ്കൂ​ളു​ക​ളി​ൽ മ​ട​ങ്ങി​യെ​ത്തു​മ്പോ​ൾ ചി​ല മാ​റ്റം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക്ലാ​സ്​ മു​റി​ക​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കു​മാ​യി പു​റ​പ്പെ​ടു​വി​ച്ച മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ നോ​ക്കാം. ദു​ബൈ​യി​ൽ ക്ലാ​സി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും സ്കൂ​ളു​ക​ൾ​ക്ക്​ ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കാ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. സ്കൂ​ൾ കാ​ന്‍റീ​നു​ക​ളും ക​ഫ്​​റ്റീ​രി​യ​ക​ളും തു​റ​ക്ക​രു​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം വീ​ട്ടി​ൽ​നി​ന്ന്​​കൊ​ടു​ത്തു​വി​ട​ണം. പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​ത്തു​ചേ​ര​ലും ന​ട​ത്ത​രു​ത്. അ​സം​ബ്ലി, സ്കൂ​ൾ ട്രി​പ്പു​ക​ൾ പോ​ലു​ള്ള​വ അ​ടു​ത്ത അ​റി​യി​പ്പു​ണ്ടാ​കും​ വ​രെ പാ​ടി​ല്ല.

കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക്​ അ​യ​ക്ക​രു​ത്. ഇ​വ​ർ​ക്ക്​ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യം ചെ​യ്യ​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​ല​ച്ചാ​ൽ ഇ​വ​ർ​ക്ക്​ തി​രി​ച്ചു​വ​രാം. പി.​സി.​ആ​ർ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല. അ​തേ​സ​മ​യം, ഷാ​ർ​ജ​യി​ൽ ആ​ദ്യ​ദി​വ​സം ക്ലാ​സി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഫ​ലം വേ​ണം. 96 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത പ​രി​ശോ​ധ​ന ഫ​ല​മാ​ണ്​​ വേ​ണ്ട​ത്. സ്കൂ​ൾ ട്രി​പ്​, പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​നം എ​ന്നി​വ ഉ​പേ​ക്ഷി​ക്ക​ണം. മാ​സ്ക്, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ എ​ല്ലാ​യി​ട​ത്തും നി​ർ​ബ​ന്ധ​മാ​ണ്. ആ​റ്​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​സ്ക്​ നി​ർ​ബ​ന്ധം. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​മ​യ​ത്ത്​ മാ​ത്ര​മേ മാ​സ്ക്​ മാ​റ്റാ​വൂ. ഒ​രു മീ​റ്റ​റാ​ണ്​ സാ​മൂ​ഹി​ക അ​ക​ലം. അ​ബൂ​ദ​ബി ഉ​ൾ​പ്പെ​ടെ മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ ര​ണ്ടാ​ഴ്​​ച ഓ​ൺ​ലൈ​ൻ പ​ഠ​ന​മാ​യി​രി​ക്കും. കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി ക്ലാ​സ് മു​റി​ക​ളി​ൽ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഈ ​കാ​ല​യ​ള​വി​ൽ പൂ​ർ​ത്തി​യാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiCovid vigilantlyopens school tomorrowLet's listen to all these
News Summary - Covid vigilantly opens school tomorrow; Let's listen to all these
Next Story