Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ് ബാ​ധി​ത​ന്‍...

കോ​വി​ഡ് ബാ​ധി​ത​ന്‍ അ​ജ്മാ​നി​ൽ പാ​ല​ത്തി​ല്‍നി​ന്ന്​ ചാ​ടി​മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ത​ന്‍ അ​ജ്മാ​നി​ൽ പാ​ല​ത്തി​ല്‍നി​ന്ന്​ ചാ​ടി​മ​രി​ച്ചു
cancel

അ​ജ്മാ​ന്‍: കോ​വി​ഡ് ബാ​ധി​ത​ന്‍ ഭാ​ര്യ​യു​ടെ മു​ന്നി​ൽ​വെ​ച്ച് പാ​ല​ത്തി​ല്‍നി​ന്ന്​ ചാ​ടി​മ​രി​ച്ചു. അ​ജ്മാ​നി​ലെ അ​ല്‍ റൗ​ദ പാ​ല​ത്തി​ല്‍നി​ന്നാ​ണ് 42കാ​ര​നാ​യ ഏ​ഷ്യ​ന്‍ വം​ശ​ജ​ൻ ചാ​ടി​മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. യു​വാ​വ് പാ​ല​ത്തി​ല്‍നി​ന്ന്​ ചാ​ടി​യ വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഭ​ർ​ത്താ​വി​ന് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര്യ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം കോ​വി​ഡ് ബാ​ധി​ച്ച് ഐ​സൊ​ലേ​ഷ​നി​ല്‍ അ​ഞ്ചു ദി​വ​സം പി​ന്നി​ട്ടി​രു​ന്നു. ഭാ​ര്യ​യു​ടെ ഉ​പ​ദേ​ശം പ​രി​ഗ​ണി​ക്കാ​തെ വീ​ട്ടി​ല്‍നി​ന്ന്​ കാ​റി​ല്‍ ക​യ​റി പോ​യ ഇ​ദ്ദേ​ഹം അ​ജ്മാ​ന്‍ അ​ല്‍ റൗ​ദ പാ​ല​ത്തി​നു മു​ക​ളി​ല്‍ വാ​ഹ​നം നി​ര്‍ത്തു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യോ​ട്​ മ​ക്ക​ളെ ന​ന്നാ​യി പ​രി​പാ​ലി​ക്ക​ണ​മെ​ന്ന ഉ​പ​ദേ​ശം ന​ല്‍കി​യ​ശേ​ഷം പാ​ല​ത്തി​െൻറ മു​ക​ളി​ല്‍നി​ന്ന്​ റോ​ഡി​ലേ​ക്ക്​ ചാ​ടു​ക​യാ​യി​രു​ന്നു.


17കാ​ര​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു

റാ​സ​ൽ​ഖൈ​മ: ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ 17കാ​ര​ന് ദാ​രു​ണാ​ന്ത്യം. റാ​സ​ൽ​ഖൈ​മ അ​ൽ റം​സ് ബീ​ച്ചി​ൽ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം വി​നോ​ദ​ത്തി​നെ​ത്തി​യ അ​ബ്​​ദു​ൽ അ​സീ​സ് മ​ർ​വാ​ൻ അ​ൽ ഷെ​ഹി​യാ​ണ് ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​ത്‌. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. അ​സാ​ധാ​ര​ണ​മാ​യ രീ​തി​യി​ൽ തി​ര​മാ​ല​ക​ൾ ഉ​യ​ർ​ന്നു​പൊ​ങ്ങി​യ​പ്പോ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ ക​ര​യി​ൽ ക​യ​റി​യെ​ങ്കി​ലും അ​ബ്​​ദു​ൽ അ​സീ​സ് മ​ർ​വാ​ൻ തി​ര​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news saudiCovid19
News Summary - Covid victim jumps off bridge in Ajman and dies
Next Story