കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിന് മാറഞ്ചേരിക്കാരും
text_fieldsഷാർജ: ലോകത്തെയാകെ ലോക്കിലാക്കുകയും പതിനായിരങ്ങളുടെ ജീവൻ കവരുകയും ചെയ്ത കോവിഡിനെതിരെ യു.എ.ഇ നടത്തുന്ന വാക്സിൻ പരീക്ഷണത്തിൽ മാറഞ്ചേരി ഗ്രാമത്തിൽനിന്ന് മൂന്നുപേർ പങ്കെടുത്തു. ഷാർജ സർക്കാറിെൻറ വളൻറിയർ ടീമിലെ നിത്യസാന്നിധ്യമായ സാമൂഹിക പ്രവർത്തകനും തണ്ണീർപന്തൽ സാരഥിയുമായ ഷമീം, സേവനപ്രവർത്തനങ്ങളിൽ ഓടിയെത്തുന്ന ഫാറൂഖ് കിഴക്കയിൽ, ടി.കെ. ഇബ്രാഹീം എന്നിവരാണ് വാക്സിൻ പരീക്ഷണത്തിനെത്തിയത്.
അന്നം തരുന്ന നാടിനോടുള്ള സ്നേഹവും കടപ്പാടും അറിയിക്കാൻ കിട്ടിയ സുവർണാവസരമാണിതെന്നും ലോകജനതയുടെ രക്ഷക്ക് വേണ്ടിയുള്ള പരീക്ഷണത്തിൽ കണ്ണിയാകാൻ കഴിയുന്നതിൽ ആത്മാഭിമാനം ഉണ്ടെന്നും ഇബ്രാഹീം പറഞ്ഞു. യുനൈറ്റഡ് മാറഞ്ചേരി അബൂദബി മെംബറും കലാ, കായിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകിവരുന്ന വ്യക്തിയുമാണ്. ഇവർക്കു പിറകെ പരീക്ഷണത്തിന് നിരവധി പേർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.