അജ്മാന് ഇന്ത്യന്‍ അസോസിയേഷനില്‍ കോവിഡ് വാക്സിനേഷന് പുനരാരംഭിച്ചു
text_fieldsഅജ്മാൻ ഇന്ത്യൻ അസോസിയേഷനിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയവർ
അജ്മാന്: അജ്മാന് ഇന്ത്യന്‍ അസോസിയേഷനില്‍ കോവിഡ് വാക്സിനേഷന് പുനരാരംഭിച്ചു. ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് അസോസിയേഷന് ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് ആദ്യ ഡോസ് നൽകാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.ബുധനാഴ്ച മുതല്‍ അസോസിയേഷന് കമ്യൂണിറ്റി ഹാളില്‍ സൗകര്യം ഒരുക്കിയതായി ജനറൽ സെക്രട്ടറി രൂപ് സിദ്ധു പറഞ്ഞു. സിനോഫാം വാക്സിനാണ് നല്‍കുന്നത്. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള സംഘത്തെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. വാക്സിനേഷന് സ്വീകരിക്കാന്‍ എത്തുന്നവര്‍ക്ക് മുൻകൂട്ടി അനുമതി ആവശ്യമില്ല.
തിരിച്ചറിയല്‍ രേഖ നിർബന്ധമാണ്. വൈകീട്ട് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 06-7467722 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.

