Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​ഐൻ-കോഴിക്കോട്​...

അൽ​ഐൻ-കോഴിക്കോട്​ വിമാനത്തിൽ പോകേണ്ടിയിരുന്നവരെ മറ്റ്​ വിമാനങ്ങളിൽ നാട്ടിലെത്തിക്കും

text_fields
bookmark_border
അൽ​ഐൻ-കോഴിക്കോട്​ വിമാനത്തിൽ പോകേണ്ടിയിരുന്നവരെ മറ്റ്​ വിമാനങ്ങളിൽ നാട്ടിലെത്തിക്കും
cancel

അൽ​ഐൻ: അൽ​ഐൻ-കോഴിക്കോട്​ വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാരെ മറ്റ്​ വിമാനങ്ങളിൽ നാട്ടിലെത്തിക്കും. വിസവിലക്ക്​ പ്രാബല്യത്തിലായ പശ്​ചാത്തലത്തിൽ കോഴിക്കോട്​-അൽ​ഐൻ വിമാനത്തിൽ വന്നവരെ തിരിച്ചയച്ചതോടെയാണ് ഇവർക്ക് വിമാനത്തിൽ ഇടം കിട്ടാതായത്.

വൈകീട്ട്​ അൽ​ഐനിൽ നിന്ന്​ പുറപ്പെട്ട വിമാനത്തിൽ വിസ കാലാവധി കഴിഞ്ഞവരെയും കയറ്റി വിട്ടിട്ടിരുന്നു. എന്നാൽ 65 ലേറെ പേർ വിമാനത്തിൽ ഇടംകിട്ടാതെ വിമാനത്താവളത്തിൽപ്പെട്ടു. ഇവരെ ഷാർജ, അബൂദബി വിമാനത്താവളങ്ങളിലേക്ക്​ കൊണ്ടുപോയി അവിടെ നിന്ന്​ ബദൽ വിമാനങ്ങളിൽ യാത്രയാക്കും.

ഷാർജ വഴി പോകുന്നവരെ​ കൊച്ചി വിമാനത്താവളത്തിലേക്കും അബൂദബിയിൽ നിന്ന്​ പോകുന്നവരെ കോഴിക്കോട്​ വിമാനത്താവളത്തിലേക്കുമാണ്​ എത്തിക്കുക. രാത്രി ഒമ്പതു മണിയോടെ ഇവരെ അതതു വിമാനത്താവളങ്ങളിലേക്ക്​ മാറ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvisa ban
News Summary - covid updates -uae news
Next Story