Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതു​റ​ക്കാ​നൊ​രു​ങ്ങി...

തു​റ​ക്കാ​നൊ​രു​ങ്ങി കൂ​ടു​ത​ൽ ദേ​വാ​ല​യ​ങ്ങ​ൾ

text_fields
bookmark_border
തു​റ​ക്കാ​നൊ​രു​ങ്ങി കൂ​ടു​ത​ൽ ദേ​വാ​ല​യ​ങ്ങ​ൾ
cancel
camera_alt????????? ?????? ??????? ????????????????? ?????????? ?????????????? ???????? ??. ???????? ?????????????? ???????????????? ??????? ?????????

അ​ബൂ​ദ​ബി: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ അ​ട​ഞ്ഞു കി​ട​ന്ന ദേ​വാ​ല​യ​ങ്ങ​ൾ തു​റ​ന്നു തു​ട​ങ്ങു​ന്നു. അ​ബു​ദ​ബി സ​െൻറ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ൽ തു​റ​ന്ന​തി​ന്​ പി​ന്നാ​ലെ മ​റ്റ്​ ദേ​വാ​ല​യ​ങ്ങ​ളും തു​റ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. അ​ബൂ​ദ​ബി മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ദേ​വാ​ല​യം, അ​ബൂ​ദ​ബി സ​െൻറ്​ ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യം, മു​സ​ഫ സ​െൻറ്​ പോ​ൾ​സ് തു​ട​ങ്ങി​യ ദേ​വാ​ല​യം എ​ന്നി​വ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. 

സാ​മൂ​ഹി​ക വി​ക​സ​ന വ​കു​പ്പി​​െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം ആ​രാ​ധ​ന​ക്കു​ള്ള അ​നു​മ​തി ന​ൽ​കും. മു​സ്​​ലീം പ​ള്ളി​ക​ളും ക്ഷേ​ത്ര​ങ്ങ​ളും ക​ഴി​ഞ്ഞ​യാ​ഴ്​​ച തു​റ​ന്നി​രു​ന്നെ​ങ്കി​ലും ക്രി​സ്​​തീ​യ ദേ​വാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. 
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഓ​ൺ​ലൈ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്ത ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​ണ് സ​െൻറ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ലി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​ത്. മാ​സ്‌​കും കൈ​യു​റ​ക​ളും ധ​രി​ച്ചാ​ണ്​ വി​ശ്വാ​സി​ക​ൾ എ​ത്തി​യ​ത്. ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ചാ​ണ് ദേ​വാ​ല​യ​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. 

ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി മാ​ത്യു, സ​ഹ​വി​കാ​രി ഫാ. ​പോ​ൾ ജേ​ക്ക​ബ്, ക​ത്തീ​ഡ്ര​ൽ ട്ര​സ്​​റ്റി നൈ​നാ​ൻ തോ​മ​സ് പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ കാ​ട്ടൂ​ർ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​രാ​ധ​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid
News Summary - covid-uae-gulf news
Next Story