Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: ര​ണ്ടു​മാ​സ​ത്തി​ന്​ ശേ​ഷം 2000 ക​ട​ന്ന്​ രോ​ഗ​ബാ​ധി​ത​ർ

text_fields
bookmark_border
കോ​വി​ഡ്​: ര​ണ്ടു​മാ​സ​ത്തി​ന്​ ശേ​ഷം 2000 ക​ട​ന്ന്​ രോ​ഗ​ബാ​ധി​ത​ർ
cancel

ദു​ബൈ: യു.​എ.​ഇ​യി​ൽ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​മാ​സ​ത്തി​ന്​ ശേ​ഷം വീ​ണ്ടും 2000 ക​ട​ന്നു. അ​ഞ്ചു​മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ കേ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത്​ ഒ​രാ​ഴ്​​ച പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ വീ​ണ്ടും 2000 ക​ട​ന്ന​ത്. വ്യാ​ഴാ​ഴ്​​ച 2167 കേ​സാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഇ​തി​ന്​ മു​മ്പ്​​ ഏ​പ്രി​ൽ ര​ണ്ടി​നാ​ണ്​ 2000 കേ​സ്​ റ​ി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. അ​തേ​സ​മ​യം, ജ​നു​വ​രി- ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണ്.

വാ​ക്​​സി​നേ​ഷ​ൻ സ​ജീ​വ​മാ​ക്കി​യ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, ​പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​താ​ണ്​ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 2.25 ല​ക്ഷം പ​രി​ശോ​ധ​ന​യാ​ണ്​ രാ​ജ്യ​ത്ത്​ ന​ട​ന്ന​ത്. പ​രി​ശോ​ധി​ച്ച​വ​രു​ടെ എ​ണ്ണ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ 0.95 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. മ​ര​ണ​നി​ര​ക്ക്​ 0.3 ശ​ത​മാ​നം മാ​ത്രം. മേ​യ്​ 14, 17 തീ​യ​തി​ക​ളി​ൽ 1200 കേ​സാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ന്​ ശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും കു​റ​ഞ്ഞ എ​ണ്ണ​മാ​യി​രു​ന്നു ഇ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidupdates
Next Story