Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ക്​​സ്​​പോ​യി​ൽ...

എ​ക്​​സ്​​പോ​യി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി

text_fields
bookmark_border
എ​ക്​​സ്​​പോ​യി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി
cancel
camera_alt

എ​ക്​​സ്​​പോ സ​ന്ദ​ർ​ശ​ക​ർ അ​ൽ വ​സ്​​ൽ പ്ലാ​സ​ക്കു​ സ​മീ​പം​ ക്രി​സ്​​മ​സ്​ സാ​ൻ​റ​ക്കൊ​പ്പം ഫോ​​ട്ടോ​ക്ക്​ പോ​സ്​ ചെ​യ്യു​ന്നു

ദു​ബൈ: സ​ന്ദ​ർ​ശ​ക​രു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ എ​ക്​​സ്​​പോ 2020 ദു​ബൈ​യി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ക്കു​ന്ന​തും കോ​വി​ഡ്​ കേ​സു​ക​ൾ കൂ​ടു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. വി​ശ്വ​മേ​ള​ക്കെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​നു​ള്ള പി.​സി.​ആ​ർ ടെ​സ്​​റ്റി​ങ്​ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും എ​ല്ലാ ദി​വ​സ​വും സം​ഘ​ടി​പ്പി​ക്കു​ന്ന പ​രേ​ഡ്​ ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ച​താ​ണ്​ പ്ര​ധാ​ന മാ​റ്റം. എ​ക്​​സ്​​പോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ പ​വി​ലി​യ​നു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​രെ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​രേ​ഡി​നു പു​റ​മെ ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന വി​നോ​ദ​പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മേ​ള​യി​ലെ എ​ല്ലാ മു​ൻ​നി​ര ജീ​വ​ന​ക്കാ​രെ​യും വി​നോ​ദ​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​വ​രെ​യും സ്ഥി​ര​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും അ​ടു​ത്ത സ​മ്പ​ർ​ക്ക​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന പ​രി​പാ​ടി​ക​ൾ ഹ്ര​സ്വ​കാ​ല മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി നി​ർ​ത്തി​വെ​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ എ​ക്​​സ്​​പോ​യി​ലെ എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര പ​വി​ലി​യ​ൻ പ്ര​തി​നി​ധി​ക​ളും ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ സ​ന്ദ​ർ​ശ​ക​രും വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റോ 72 മ​ണി​ക്കൂ​റി​നി​ട​യി​ലെ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റോ പ്ര​വേ​ശ​ന​ത്തി​ന്​ ഹാ​ജ​രാ​ക്ക​ണം. ​മാ​സ്​​ക്, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന്​ നി​ല​വി​ൽ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പു​തി​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ലൂ​ടെ വി​ശ്വ​മേ​ള​ക്കെ​ത്തു​ന്ന​വ​രെ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​രാ​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​മാ​ണ്​ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്. യു.​എ.​ഇ​യി​ലെ താ​മ​സ​ക്കാ​രി​ൽ 90 ശ​ത​മാ​ന​വും വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക​യും ബൂ​സ്​​റ്റ​ർ എ​ടു​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച 301 കോ​വി​ഡ്​ കേ​സു​ക​ളാ​ണ്​ യു.​എ.​ഇ​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഇ​തു​വ​രെ ഒ​രാ​ൾ​ക്കു​ മാ​ത്ര​മാ​ണ്​ ​ ഒ​മി​ക്രോ​ൺ സ്​​ഥി​രീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiCovid tightens control at Expo
News Summary - Covid tightens control at Expo
Next Story