Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ നിന്ന്​...

ദുബൈയിൽ നിന്ന്​ കേരളത്തിലേക്ക് കോവിഡ്​ ടെസ്​റ്റ്​ നിർബന്ധമില്ല

text_fields
bookmark_border
ദുബൈയിൽ നിന്ന്​ കേരളത്തിലേക്ക് കോവിഡ്​ ടെസ്​റ്റ്​ നിർബന്ധമില്ല
cancel

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിന്ന്​ കേരളത്തിലേക്ക്​ യാ​ത്ര ചെയ്യുന്നവർക്ക്​ കോവിഡ്​ ടെസ്​റ്റ്​ നിർബന്ധമില്ലെന്ന്​ അധികൃതർ വ്യക്​തമാക്കി. എന്നാൽ, സംസ്​ഥാനമോ രാജ്യമോ ആവശ്യപ്പെട്ടാൽ കോവിഡ്​ ടെസ്​റ്റ്​ വേണമെന്നും ഇതിനുള്ള സൗകര്യം ദുബൈ വിമാനത്താവളത്തിൽ ഒരുക്കുമെന്നും ദുബൈ ക്രൈസിസ്​ ആൻഡ്​ ഡിസാസ്​റ്റർ മാനേജ്​മെൻറ്​ കമ്മിറ്റി അറിയിച്ചു.

ഇതിനായി ദുബൈ എയർപോർട്ട്​ കമ്പനിയെ ചുമതലപ്പെടുത്തി. വിദേശരാജ്യങ്ങളിൽ നിന്ന്​ വരുന്നവർക്ക്​ ഇന്ത്യയിലെ ചില സംസ്​ഥാനങ്ങൾ കോവിഡ്​ പരിശോധന നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും കേരള സർക്കാർ ഇത്​ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്​ കേരളത്തിലേക്കുള്ളവരെ കോവിഡ്​ പരിശോധനയിൽ നിന്ന്​ ഒഴിവാക്കുന്നത്​.

അതേസമയം, ദുബൈയിലേക്ക്​ മടങ്ങിയെത്തുന്നവർ കോവിഡ്​ പരിശോധന നടത്തണമെന്ന നിബന്ധന തുടരും. നേരത്തെ 96 മണിക്കൂറിനുള്ളിൽ പരിശോധിച്ചതി​െൻറ ഫലമായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിൽ പുതിയ നിർദേശപ്രകാരം ഇത്​ 72 മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ വരും ദിവസങ്ങളിൽ കൂടുതൽ നിർദേശങ്ങൾ ഉണ്ടായേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaicovid testdubai kerala
News Summary - covid test is not mandatory from Dubai to Kerala
Next Story