Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ വ്യാപനം:...

കോവിഡ്​ വ്യാപനം: ആഘോഷങ്ങളിൽ ജാഗ്രത വേണമെന്ന്​ അധികൃതർ

text_fields
bookmark_border
കോവിഡ്​ വ്യാപനം: ആഘോഷങ്ങളിൽ ജാഗ്രത വേണമെന്ന്​ അധികൃതർ
cancel
camera_alt

മാസ്​ക്​ ധരിച്ച്​ എക്​സ്​പോയിൽ കലാപ്രകടനം നടത്തുന്ന ‘സാൻറയുടെ സഹായികൾ’

ദുബൈ: കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക്രി​സ്​​മ​സ്​-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഡി​സം​ബ​ർ ആ​റി​ന്​ പ്ര​തി​ദി​ന രോ​ഗി​ക​ൾ 48 ആ​യി​രു​ന്നി​ട​ത്തു​നി​ന്ന്​ കേ​സു​ക​ൾ പ​ത്തി​ര​ട്ടി​യി​ലേ​റെ​യാ​ണ്​ ര​ണ്ടാ​ഴ്​​ച​ക്ക​കം വ​ർ​ധി​ച്ച​ത്. ബു​ധ​നാ​ഴ്​​ച മാ​ത്രം 665 പു​തി​യ കേ​സു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മാ​സ്​​ക്​ ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, കൂ​ടി​ച്ചേ​ര​ലു​ക​ളി​ൽ ക​രു​ത​ലു​ണ്ടാ​വു​ക തു​ട​ങ്ങി​യ​വ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ വ​ക്താ​വ്​ ഡോ. ​നൂ​റ അ​ൽ ഗൈ​ത്തി പ​റ​ഞ്ഞു. വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ച്ചും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചും രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്​ സ​ഹാ​യി​ക്ക​ണ​മെ​ന്ന്​ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

18 വ​യ​സ്സ്​​ പി​ന്നി​ട്ട മു​ഴു​വ​ൻ യു.​എ.​ഇ താ​മ​സ​ക്കാ​രും ബൂ​സ്​​റ്റ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്​ ആ​റു​മാ​സം ക​ഴി​ഞ്ഞ​വ​രാ​ണ്​ ബൂ​സ്​​റ്റ​റി​ന്​ ബു​ക്ക്​ ചെ​യ്യേ​ണ്ട​ത്. ബൂ​സ്​​റ്റ​ർ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ​ത​ക​ൾ കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദി​വ​സേ​ന റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ നി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടി​ല്ല എ​ന്ന​ത്​ ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്. നി​ല​വി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ 55 ശ​ത​മാ​നം ഐ.​സി.​യു കി​ട​ക്ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ന്നും ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​സാ​ഹ​ച​ര്യം വ​ള​രെ സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്​ വെ​ളി​പ്പെ​ടു​ത്തി.

അ​ബൂ​ദ​ബി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ ആ​ഴ്​​ച​യി​ൽ പി.​സി.​ആ​ർ

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ഏ​ഴു​ദി​വ​സം കൂ​ടു​മ്പോ​ൾ നി​ർ​ബ​ന്ധ​മാ​യി പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​വ​ണ​മെ​ന്ന് നി​ർ​​​ദേ​ശം. ഡി​സം​ബ​ർ 26 മു​ത​ലാ​ണ് ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തെ​ന്ന് അ​ബൂ​ദ​ബി സ​ർ​ക്കാ​റി​‍െൻറ മീ​ഡി​യ ഓ​ഫി​സ് അ​റി​യി​ച്ചു. അ​ബൂ​ദ​ബി ദു​ര​ന്ത നി​വാ​ര​ണ ക​മ്മി​റ്റി​യും സ​ർ​ക്കാ​ർ ഡി​പാ​ർ​ട്ട്​​മെൻറു​ക​ളും സ​ഹ​ക​രി​ച്ച്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും മീ​ഡി​യ ഓ​ഫി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiCovid spreadcaution in celebrations
News Summary - Covid spread: Authorities urge caution in celebrations
Next Story