കോവിഡിനുശേഷം ഒന്നും പഴയപടി ആയിരിക്കില്ല –ശൈഖ് മുഹമ്മദ്
text_fieldsദുബൈ: കോവിഡിനുശേഷം ലോകം പഴയപടിയായിരിക്കുമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണയാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. സർക്കാർ സംവിധാനത്തിെൻറ ഘടനയും വലുപ്പവും പുനഃക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡാനന്തര ലോകത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന മൂന്നു ദിന വെർച്വൽ മീറ്റിങ്ങിെൻറ അവസാന ദിനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മന്ത്രിമാരെയും വകുപ്പുകളെയും ലയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കും. രാജ്യ താൽപര്യം സംരക്ഷിക്കാനും അതിവേഗം മുന്നോട്ടുപോകാനും ഉൗർജസ്വലമായ, വേഗതയുള്ള, െഫ്ലക്സിബിളായ നിരയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാർ, സെക്രട്ടറി ജനറൽ, അണ്ടർ സെക്രട്ടറിമാർ, എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ, അന്താരാഷ്ട്ര വിദഗ്ധർ, ഗവേഷകർ, ഫെഡറൽ-ലോക്കൽ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് യോഗത്തിൽ പെങ്കടുത്തത്. മഹാമാരി പടർന്നുപിടിക്കുന്ന കാലത്ത് ജനങ്ങളുെട ആരോഗ്യ സംരക്ഷണത്തിനൊപ്പം സാമ്പത്തിക മേഖലയും സംരക്ഷിക്കുമെന്ന് ശൈഖ് മുഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നിവിടെ ഫെഡറൽ ഗവൺമെൻറ് സംഘവും ലോക്കൽ ഗവൺമെൻറ് സംഘവുമുണ്ട്. ഇവരെ നമുക്ക് യു.എ.ഇ ടീം എന്നു വിളിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
