സ്കൂൾ തുറക്കുന്നതിനു മുമ്പ് ഷാർജയിലെ വിദ്യാർഥികളും അധ്യാപകരും കോവിഡ് പരിശോധന നടത്തണം
text_fieldsഷാർജ: ആഗസ്റ്റ് 30ന് സ്കൂൾ തുറക്കുന്നതിനു മുമ്പ് എല്ലാ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കോവിസ് പരിേശാധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽമാർ കോവിഡ് പരിശോധന ഷെഡ്യൂളിനെക്കുറിച്ച് അറിഞ്ഞിരിക്കണം. വിദേശത്തുള്ള അധ്യാപകരും ഉദ്യോഗസ്ഥരും സ്കൂൾ തുറക്കുന്നതിന് 14 ദിവസം മുമ്പ് യു.എ.ഇയിൽ തിരിച്ചെത്തണം. അടുത്ത ദിവസങ്ങളിൽ വിദേശയാത്ര ചെയ്യുന്നവർ യാത്രാ പ്രഖ്യാപന ഫോമുകൾ സമർപ്പിക്കണം. യാത്ര നടക്കുന്നതിനു മുമ്പ് ഇവ സ്കൂളിൽ സമർപ്പിക്കുകയും സ്കൂളിൽ ചേരുന്നതിനു മുമ്പ് വീണ്ടും സ്ഥിരീകരിക്കുകയും വേണം. സുരക്ഷക്കായി മാതാപിതാക്കൾ അൽ ഹോസ്ൻ ആപ് ഡൗൺലോഡ് ചെയ്യണം.
വീണ്ടും തുറക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്കൂളുകൾ കൈകൈാള്ളണം. ക്ലാസ് മുറികളിലെ ഡെസ്ക്കുകൾ 1.5 മീറ്റർ അകലം പാലിച്ചുവേണം സ്ഥാപിക്കാൻ. കാൻറീനിൽ രണ്ടു മീറ്റർ സുരക്ഷിത അകലം പാലിക്കണം. ആറു വയസ്സിൽ താഴെയുള്ള വിദ്യാർഥികൾ (ഗ്രേഡ് ഒന്നിന് താഴെ) മാസ്ക് ധരിക്കേണ്ടതില്ല. ഗ്രേഡ് ഒന്നിനും അതിനുമുകളിലുമുള്ള വിദ്യാർഥികളും അധ്യാപകരും സ്കൂൾ സ്റ്റാഫ് അംഗങ്ങളും അവരുടെ വ്യക്തിഗത ഉപയോഗത്തിനായി പ്രതിദിനം കുറഞ്ഞത് രണ്ടു മാസ്ക്കുകൾ വീതം സ്കൂളിൽ കൊണ്ടുവരണം. ഏതൊരു വിദ്യാർഥിയുടെയും സന്ദർശകെൻറയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്കൂളുകൾ ലഭ്യമായ സ്പെയർ മാസ്ക്കുകൾ സൂക്ഷിക്കണം. സ്കൂൾ ബസിെൻറ ശേഷി 50 ശതമാനത്തിൽ കൂടരുത്. സീറ്റുകളിൽ സ്റ്റിക്കർ സ്ഥാപിച്ച് സുരക്ഷിതമായ ശാരീരിക അകലം പാലിക്കണം.