റോഡ് സുരക്ഷയും കോവിഡ് പ്രതിരോധവും: റാസല്‍ഖൈമയില്‍ പ്രചാരണം തുടങ്ങി
text_fieldsറാസല്‍ഖൈമ: റോഡ് സുരക്ഷയും കോവിഡ് വ്യാപനത്തിന് തടയിടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ പ്രചാരണം തുടങ്ങി. വാഹന ഡ്രൈവര്‍മാര്‍ക്ക് പുറമെ വര്‍ക്ക്ഷോപ്പ് -സ്പെയര്‍പാര്‍ട്സ് വില്‍പ്പന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണമെന്ന് റാക് പൊലീസ് ട്രാഫിക് ആൻറ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് സഈദ് അല്‍ നഖ്ബി പറഞ്ഞു. ‘നിങ്ങളുടെ സുരക്ഷ നമുക്ക് പ്രധാനം’എന്ന തലക്കെട്ടിലാണ് ബോധവത്കരണം.
റോഡ് നിയമങ്ങള്‍ പാലിക്കുന്നതിന് വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് മുമ്പ് പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്തുന്നത് അപകടങ്ങള്‍ കുറക്കാൻ കാരണമാകുമെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് മഹാമാരിക്കെതിരായ ജാഗ്രത തുടരേണ്ടതുണ്ട്. ഗ്യാരേജുകളിലത്തെുന്ന വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് മുമ്പ് അണുനശീകരണം നടത്തണം. നിയമം നിഷ്കര്‍ഷിച്ച പ്രതിരോധ മാര്‍ഗങ്ങള്‍ ഡ്രൈവര്‍മാരും വാഹന ഉടമകളും കര്‍ശനമായി പാലിക്കണം. അപകടങ്ങള്‍ ഒഴിവാക്കാനും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും ഇതിലൂടെ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രാഫിക് ആൻറ് പട്രോള്‍ ബ്രാഞ്ച് ഡയറക്ടര്‍ അബ്ദുല്ലാഹ് ഹുമൈദ് അല്‍ സാബിയും ഉദ്യോഗസ്ഥരും കാമ്പയിന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
