Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ് പ്ര​തി​രോ​ധം:...

കോ​വി​ഡ് പ്ര​തി​രോ​ധം: ഇ​ന്ത്യ​യും യു.​എ.​ഇ​യും കൈ​കോ​ർ​ക്കു​ന്നു

text_fields
bookmark_border
കോ​വി​ഡ് പ്ര​തി​രോ​ധം: ഇ​ന്ത്യ​യും യു.​എ.​ഇ​യും കൈ​കോ​ർ​ക്കു​ന്നു
cancel
camera_alt

ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നൊ​പ്പം ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ

ദു​ബൈ: കോ​വി​ഡ് പ്ര​തി​രോ​ധ​രം​ഗ​ത്ത് കൈ​കോ​ർ​ക്കാ​ൻ ഇ​ന്ത്യ- യു.​എ.​ഇ ധാ​ര​ണ. ഇ​ന്ത്യ​യി​ലെ​ത്തി​യ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റും ത​മ്മി​ലാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ​രം​ഗ​ത്ത് ഇ​രു​രാ​ജ്യ​ങ്ങ​ളും കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ​ത്. കോ​വി​ഡ് വാ​ക്സി​നു​ക​ൾ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്​​തു.

കോ​വി​ഡി​നെ നേ​രി​ടാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​ക്കു​ന്ന​തി​നും ഇ​ന്ത്യ​യും യു.​എ.​ഇ​യും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കും. യു.​എ.​ഇ​യും ഇ​ന്ത്യ​യും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സം​സാ​രി​ച്ചു.

ഇ​ന്ത്യ​ക്കാ​രു​ടെ​യും യു.​എ.​ഇ ജ​ന​ത​യു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് യു.​എ.​ഇ കൂ​ടു​ത​ൽ ശ്ര​ദ്ധ​പു​ല​ർ​ത്തു​മെ​ന്ന് ശൈ​ഖ് അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. ഡോ. ​ജ​യ​ശ​ങ്ക​ർ ഒ​രു​ക്കി​യ വി​രു​ന്നി​ലും ശൈ​ഖ് അ​ബ്​​ദു​ല്ല പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ബ​ന്ന​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid resistance
News Summary - Covid resistance: India and UAE join hands
Next Story