Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്ര​തി​രോ​ധം: യു.​എ.​ഇ​ക്ക്​ ബി.​ബി.​സി​യു​ടെ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
കോ​വി​ഡ്​ പ്ര​തി​രോ​ധം: യു.​എ.​ഇ​ക്ക്​ ബി.​ബി.​സി​യു​ടെ അ​ഭി​ന​ന്ദ​നം
cancel

ദു​ബൈ: കോ​വി​ഡ്​ കാ​ല​ത്ത്​ യു.​എ.​ഇ സ്വീ​ക​രി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ പ്ര​ശം​സി​ച്ച്​ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മം ബി.​ബി.​സി. ചാ​ന​ലി​ന്‍റെ യാ​ത്ര​ക്കു​വേ​ണ്ടി പ്ര​ത്യേ​ക​മാ​യു​ള്ള ബി.​ബി.​സി ട്രാ​വ​ലി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം കാ​ര​ണം യൂ​റോ​പ്പി​ലെ ചി​ല രാ​ജ്യ​ങ്ങ​ൾ ലോ​ക്​​ഡൗ​ണി​ലേ​ക്ക്​ വീ​ണ്ടും പോ​കേ​ണ്ടി​വ​ന്ന​പ്പോ​ഴും കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​ഞ്ഞ തോ​തി​ൽ നി​ല​നി​ർ​ത്താ​നും യാ​ത്ര​ക്കാ​ർ​ക്ക്​ അ​നു​കൂ​ല​മാ​യി തു​റ​ന്നി​രി​ക്കാ​നും ക​ഴി​ഞ്ഞ​താ​യി ചാനൽ നി​രീ​ക്ഷി​ക്കു​ന്നു. വാ​ക്സി​നേ​ഷ​നി​ൽ ഏ​റെ മു​ന്നോ​ട്ടു​പോ​യ​തും ചു​രു​ങ്ങി​യ ചെ​ല​വി​ൽ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കി​യ​തു​മാ​ണ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​. ബ്ലൂം​ബ​ർ​ഗി​ന്‍റെ കോ​വി​ഡ്​ പ്ര​തി​രോ​ധ റാ​ങ്കി​ങ്ങി​ൽ ലോ​ക​ത്ത്​ ഒ​ന്നാ​മ​താ​ണ്​ യു.​എ.​ഇ. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ നി​ല​വാ​രം, കോ​വി​ഡ്​ മ​ര​ണ​നി​ര​ക്ക്, സ​ഞ്ചാ​ര അ​നു​മ​തി തു​ട​ങ്ങി​യ 12 സൂ​ച​ക​ങ്ങ​ളെ അ​ടി​സ്​​ഥാ​ന​മാ​ക്കി 53 രാ​ജ്യ​ങ്ങ​ളെ​യാ​ണ്​ പ​ട്ടി​ക​യി​ൽ റാ​ങ്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. യു.​എ.​ഇ നി​ല​വി​ൽ യാ​ത്ര​ചെ​യ്യാ​ൻ ഏ​റ്റ​വും മി​ക​ച്ച രാ​ജ്യ​മാ​ണെ​ന്നും എ​ക്സ്​​പോ 2020 ദു​ബൈ ന​ട​ക്കു​ന്ന​തും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid resistance
News Summary - Covid resistance: BBC congratulates UAE
Next Story