Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആരു വരും മുഹമ്മദ്​...

ആരു വരും മുഹമ്മദ്​ കുട്ടിക്കയെ വീട്ടിലെത്തിക്കാൻ?

text_fields
bookmark_border
ആരു വരും മുഹമ്മദ്​ കുട്ടിക്കയെ വീട്ടിലെത്തിക്കാൻ?
cancel

ദുബൈ: പ്രവാസ സമൂഹമേ, ഒരുപാട്​ സഹായിച്ചിട്ടുണ്ട്​ നിങ്ങൾ, പക്ഷേ വീണ്ടും പിന്തുണ തേടുകയാണ്​. തളർന്നുപോയ ഒരു മനുഷ്യനെ വീടുവരെ അനുഗമിക്കാൻ അടിയന്തിരമായി ഒരു നഴ്​സി​െൻറ സഹായം വേണം. മൂന്നര പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു മലപ്പുറം തിരൂർ പുതുപ്പള്ളിയിലെ കെ.വി. മുഹമ്മദ്​ കുട്ടി. സഹപ്രവർത്തകരായ ചെറുപ്പക്കാരെക്കാൾ ഉഷാറായിരുന്നു നാഗ കൺസ്​ട്രക്​ഷൻസിൽ ഡ്രൈവർ കം മെസഞ്ചർ ആയി ജോലി ചെയ്​തുവന്ന ഇൗ 59കാരൻ. കോവിഡ്​ ബാധിച്ച്​ മെയ്​ 19ന്​ ദുബൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്​.

കോവിഡിനെ അതിജീവിച്ചെങ്കിലും മറ്റൊരു​ പ്രഹരം കാത്തിരിപ്പുണ്ടായിരുന്നു. തലച്ചോറിൽ രക്​തം കട്ടപിടിച്ച്​ സ്​ട്രോക്ക്​ വന്ന്​ വലതുഭാഗം തളർന്നുപോയി. ഉറ്റവരും ഉടയവരുമെല്ലാം നാട്ടിലായതിനാൽ ആശുപത്രിയിൽ കെ.എം.സി.സിയാണ്​ സഹായങ്ങൾ നൽകിയിരുന്നത്​.

ഏറ്റവും പെ​െട്ടന്ന്​ നാട്ടിലെത്തിച്ച്​​ തുടർ പരിചരണം നടത്തുവാനാണ്​ ബന്ധുക്കളും സാമുഹിക പ്രവർത്തകരും ചേർന്ന്​ ശ്രമിക്കുന്നത്​. ചൊവ്വാഴ്ച ദുബൈയിൽ നിന്ന്​ കൊച്ചിയിലേക്ക്​ പോകുന്ന എമിറേറ്റ്​സ്​ വിമാനത്തിൽ ടിക്കറ്റ്​ ഉറപ്പായിട്ടുണ്ട്​. സ്​ട്രച്ചറിൽ ഒപ്പം ഒരു നഴ്​സിനെ കൂടെ കൂട്ടിവേണം കൊണ്ടുപോകാൻ. ആരെങ്കിലും സന്നദ്ധരാണെങ്കിൽ അവർക്കുള്ള ടിക്കറ്റും മറ്റ്​ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന്​ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക്​ നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകൻ ബഷീർ തിക്കോടി അറിയിച്ചു. നാട്ടിലേക്ക്​ പോകാൻ കാത്തുനിൽക്കുന്ന നഴ്​സുമാരോ ആരോഗ്യപ്രവർത്തകരോ ഉണ്ടെങ്കിൽ ഇരുകൂട്ടർക്കും ഇത്​ സൗകര്യമാകും​. ഇദ്ദേഹത്തെ നാട്ടിലെത്തിച്ച ശേഷം മടക്ക വിമാനത്തിൽ തിരിച്ചുവരുവാനാണെങ്കിൽ അതിനും സൗകര്യമൊരുക്കാനാവും.

എയർ ഇന്ത്യ കാർഗോ ജനറൽ മാനേജർ കരീം, അബൂദബി കെ.എം.സി.സി പ്രസിഡൻറ്​ ഷുക്കൂറലി കല്ലിങ്ങൽ, നിജിൽ ഇബ്രാഹിം, സകരിയ നരിക്കുനി തുടങ്ങിയരുടെ പിന്തുണയോടെയാണ്​ സാ​േങ്കതിക അനുമതികളും മറ്റ്​ സൗകര്യങ്ങളും ലഭ്യമാക്കിയതെന്ന്​ ബന്ധുക്കളായ സൈദ്​, അൻവർ എന്നിവർ പറഞ്ഞു.

അനുഗമിക്കാൻ തയാറുളള നഴ്​സുമാർ 0528906283, 0505606313, 0559473006 നമ്പറുകളിൽ ബന്ധപ്പെടണം.

Show Full Article
TAGS:Gulf NewsUAE​Covid 19
Next Story