അബൂദബി: അബൂദബിയിൽ മാതാപിതാക്കൾക്ക് സ്കൂൾ അങ്കണത്തിൽ പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് നെഗറ്റിവ് ഫലം കാണിക്കണമെന്ന് നിബന്ധന.
അബൂദബിയിലെ സ്കൂളുകൾ പുനരാരംഭിക്കുന്നതിെൻറ ഭാഗമായി അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) പ്രസിദ്ധീകരിച്ച മാർഗനിർദേശത്തിലാണ് രക്ഷിതാക്കൾക്കുള്ള പുതിയ നിയന്ത്രണമുള്ളത്.
സ്കൂൾ വാഹനം ഉപയോഗിക്കാത്ത, കെ.ജി. ക്ലാസുകളിലോ ഒന്നാം ക്ലാസിലോ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അനുഗമിക്കാതെ പറ്റില്ലെങ്കിലും സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കാൻ പരിശോധനഫലം ആവശ്യമാണ്.
കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അയക്കുന്ന മാതാപിതാക്കൾ പുതിയ നിയന്ത്രണ സാഹചര്യത്തിൽ കുട്ടികളെ അനുഗമിക്കുന്നതെങ്ങനെയെന്ന ആശങ്കയിലാണ്.പ്രത്യേക ആവശ്യങ്ങളുമായി സ്കൂളിലെത്തേണ്ട മാതാപിതാക്കൾക്കും ചെറിയ കുട്ടികളുള്ളവർക്കുമാണ് ഈ പ്രശ്നം പ്രതിസന്ധിയും ആശങ്കയും ഉണ്ടാക്കുക.