Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫിൽനിന്ന്​...

ഗൾഫിൽനിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്നവർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ് നിർബന്ധം

text_fields
bookmark_border
saudi covidsaudi covid 6-2-21
cancel

മനാമ: ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്നവർ ഫെബ്രുവരി 22 മുതൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കരുതണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്​ച പുറപ്പെടുവിച്ച പുതിയ മാർഗ നിർദേശങ്ങളിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. കൊറോണ വൈറസി​െൻറ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം പല രാജ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണ്​ നടപടി.

ഗൾഫിൽ നിന്നുൾപ്പെടെ എല്ലാ അന്താരാഷ്​ട്ര യാത്രക്കാരും എയർ സുവിധ പോർട്ടലിൽ (www.newdelhiairport.in) സത്യവാങ്​ മൂലം സമർപ്പിക്കണം. ഇതോടൊപ്പം, കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ അപ്​ലോഡ്​ ചെയ്യണം. യാത്രക്ക്​ 72 മണിക്കുറിനുള്ളിലാണ്​ ടെസ്​റ്റ്​ നടത്തേണ്ടത്​. ചെക്ക്​ ഇൻ സമയത്ത്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കാണിക്കുകയും വേണം. 14 ദിവസത്തെ ഹോം ക്വാറൻറീനിൽ കഴിയാമെന്ന സത്യവാങ്​ മൂലവും യാത്രക്ക്​ മുമ്പുള്ള 14 ദിവസത്തെ യാത്രാ വിവരങ്ങളും നൽകണം.

യാത്രക്കാർ നാട്ടിലെ വിമാനത്താവളത്തിൽ എത്തു​േമ്പാൾ വീണ്ടും കോവിഡ്​ ടെസ്​റ്റ്​ നടത്തണം. ഫലം നെഗറ്റീവ്​ ആകുന്നവർ 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയണം.

കുടംബത്തിലെ ആരെങ്കിലും മരിച്ചാൽ അടിയന്തര യാത്രക്ക്​ മാത്രമാണ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ വേണമെന്ന നിബന്ധനയിൽ ഇളവ്​ നൽകുക. ഇവർ നാട്ടിലെ എയർപോർട്ടിൽ എത്തു​േമ്പാൾ കോവിഡ്​ ടെസ്​റ്റ്​ നടത്തണം. പുതിയ നിബന്ധനകൾ സൂചിപ്പിച്ച്​ വിമാനക്കമ്പനികൾ ട്രാവൽ ഏജൻസികൾക്ക്​ അറിയിപ്പ്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GulfUAEcovid Negative Certificate
News Summary - covid Negative Certificate is mandatory for those coming to India from the Gulf
Next Story