ഇറാനിൽ നിന്നെത്തിയ കപ്പലിൽ കുടുങ്ങി മലയാളികൾ
text_fieldsഷാർജ: കോവിഡ് പിടിമുറുക്കിയ ഇറാനിൽനിന്ന് കപ്പൽ മാർഗമെത്തിയ മലയാളികളടക്കമുള്ള സംഘം ഷാർജയിൽ കുടുങ്ങി. കപ്പല ിന് നങ്കൂരമിടാനുള്ള അനുമതിക്കായി അധികൃതരെ സമീപ്പിച്ചിരിക്കയാണെന്നും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന് നും കപ്പൽ ജീവനക്കാരായ ഇവർ പറഞ്ഞു.
കുടിവെള്ളം, ഭക്ഷണം, മറ്റ് ആവശ്യ സാധനങ്ങൾ എന്നിവ തീർന്ന അവസ്ഥയിലാണ്. മൂന്ന് മലയാളികൾ ഉൾപ്പെടെ 12 പേരാണ് എം.വി ചാമ്പ്യൻ എന്ന കപ്പലിലുള്ളത്. അഞ്ചു ദിവസമായി ഇവർ കടലിൽ അകപ്പെട്ടിരിക്കുകയാണെന്നും രക്ഷിക്കാൻ സർക്കാരിെൻറ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലക്കാർക്ക് പുറമെ ഇന്തോനേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുള്ളത്. വൈദ്യ പരിശോധനക്ക് തയാറാണെന്ന് ഇവർ അറിയിച്ചു.
അതേസമയം, നങ്കൂരമിടാൻ ഷാർജ അനുമതി നിഷേധിച്ചതിനാൽ ഇറാനിലേക്ക് മടങ്ങാനാണ് കപ്പൽ കമ്പനി ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ, കോവിഡ് വ്യാപിക്കുന്നതിനാൽ ഇറാനിലേക്ക് മടങ്ങാൻ ജീവനക്കാർ തയാറല്ല.
നാട്ടിലേക്ക് മടങ്ങാനോ സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് മടങ്ങാനോ അനുവദിക്കണമെന്ന് അവർ അധികാരികളോട് അഭ്യർത്ഥിക്കുന്നു. ദുബൈ ആസ്ഥാനമായ സിയാൻ വെസൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ മൂന്ന് മാസത്തെ ജോലിക്കായാണ് ഇറാനിലേക്ക് പോയത്. ഇറാനിയൻ ക്രൂ അംഗങ്ങളെ അവിടെ ഇറക്കിവിട്ടശേഷം കപ്പൽ ഷാർജയിലേക്ക് വരികയായിരുന്നു.
എന്നാൽ, കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ അനുമതി നിഷേധിച്ചത്. നോർക്ക ഉടൻ ഇടപെടാമെന്ന് വാഗ്ദാനം നൽകിയത് വലിയ ആശ്വാസമാണെന്ന് കപ്പലിലെ മലയാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
