Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ്:...

കോ​വി​ഡ്: മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് കെ.​എം.​സി.​സി നി​വേ​ദ​നം

text_fields
bookmark_border
കോ​വി​ഡ്: മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട്  കെ.​എം.​സി.​സി നി​വേ​ദ​നം
cancel
camera_alt

യു.​ഇ.​ഇ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പു​ത്തൂ​ർ റ​ഹ്‌​മാ​​ൻ, സെ​ക്ര​ട്ട​റി നി​സാ​ർ ത​ള​ങ്ക​ര എ​ന്നി​വ​ർ

കോ​ൺ​സു​ൽ ജ​ന​റ​ൽ ഡോ. ​അ​മ​ൻ പു​രി​ക്ക്​ നി​വേ​ദ​നം

ന​ൽ​കു​ന്നു

ദു​ബൈ: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്ക് പ​ത്തു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി യു.​ഇ.​ഇ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​താ​ക്ക​ൾ കോ​ൺ​സു​ൽ ജ​ന​റ​ൽ ഡോ. ​അ​മ​ൻ പു​രി​യെ സ​മീ​പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ പു​ത്തൂ​ർ റ​ഹ്‌​മാ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ നേ​താ​ക്ക​ൾ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ സ​ഹാ​യ​വും ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ളു​ടെ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി ക്ഷേ​മ ഫ​ണ്ടും ഇ​തി​നാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന്​ പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​സു​ലേ​റ്റ്​ മു​ൻ കൈ​യെ​ടു​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

യു.​എ.​ഇ​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ആ​വ​ശ്യ​മാ​യ നി​യ​മ സ​ഹാ​യം ല​ഭി​ക്കാ​ത്ത​തു കാ​ര​ണം ത​ട​വി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രു​ണ്ട്. അ​വ​രി​ൽ പ​ല​രും നി​സ്സാ​ര കു​റ്റ​ങ്ങ​ളു​ടെ പേ​രി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​ണ്. നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യാ​ൽ അ​വ​രി​ൽ പ​ല​ർ​ക്കും നാ​ട്ടി​ലേ​ക്കോ ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ളി​ലേ​ക്കോ തി​രി​ച്ചെ​ത്താ​ൻ ക​ഴി​യും. ഇ​വ​ർ​ക്കു​വേ​ണ്ട നി​യ​മ​സ​ഹാ​യം ന​ൽ​കാ​ൻ കോ​ൺ​സു​ലേ​റ്റ്​ മു​ൻ ​ൈക​യെ​ടു​ക്ക​ണം. തൊ​ഴി​ലു​ട​മ​ക​ളു​മാ​യു​ള്ള ത​ർ​ക്ക​വും മ​റ്റും കാ​ര​ണം പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന കു​റ​ഞ്ഞ വേ​ത​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ലും പ​രി​താ​പ​ക​ര​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​മു​ള്ള ഗാ​ർ​ഹി​ക ജോ​ലി​ക്കാ​ർ, ഡ്രൈ​വ​ർ​മാ​ർ, പാ​ച​ക ജോ​ലി​ക്കാ​ർ, അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കും ആ​വ​ശ്യ​മാ​യ നി​യ​മ പ​രി​ര​ക്ഷ​യും സ​ഹാ​യ​വും ഉ​റ​പ്പാ​ക്കാ​നും കെ.​എം.​സി.​സി സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കോ​ൺ​സു​ൽ ജ​ന​റ​ൽ വാ​ക്കു ന​ൽ​കി​യ​താ​യി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നി​സാ​ർ ത​ള​ങ്ക​ര പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccuae newsgulf newscovid
Next Story