Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒരു കോടി...

ഒരു കോടി ഭക്ഷണപ്പൊതികൾ: യൂസുഫലി ഒന്നേകാൽ ലക്ഷം പേർക്ക്​ ഭക്ഷണമൊരുക്കും

text_fields
bookmark_border
ma-yousufali.jpg
cancel

ദുബൈ: കോവിഡ് ​19 വെല്ലുവിളിക്കാലത്ത്​ ബുദ്ധിമുട്ടുന്നവർക്ക്​ ആശ്വാസമേകാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത ്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തും പ്രഖ്യാപിച്ച ഒരു​കോടി ഭക്ഷണപ്പൊതി പദ്ധത ിയിൽ കൈകോർത്ത്​ മിഡിൽ ഇൗസ്​റ്റിലെ മുൻനിര റീ​െട്ടയിലർമാരായ ലുലു ഗ്രൂപ്പ്​ ഇൻറർനാഷനൽ​. ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി 10 ലക്ഷം ദിർഹമാണ്​ (രണ്ടു കോടിയിലേറെ രൂപ) രാജ്യം കണ്ട ഏറ്റവും വലിയ ഭക്ഷണ വിതരണ-ജീവകാരുണ്യ യജ്​ഞത്തിനായി സംഭാവന ചെയ്​തത്​. ഒന്നേകാൽ ലക്ഷം പേർക്കുള്ള ഭക്ഷണം ഒരുക്കാൻ ഇൗ തുക വിനിയോഗിക്കും. കുറഞ്ഞ വരുമാനക്കാരായ വ്യക്​തികൾക്കും കുടുംബങ്ങൾക്കും റമദാൻ മാസത്തിൽ ഭക്ഷണമെത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ്​ ശൈഖ്​ മുഹമ്മദ്​ ആഹ്വാനം ചെയ്​തത്​.

അതിസങ്കീർണമായ ഇൗ ഘട്ടത്തിൽ നമ്മുടെ സഹജീവികൾക്കായി ചെയ്യാവുന്ന ഏറ്റവും ലളിതമായ കാര്യമാണ് ഒരുകോടി ഭക്ഷണ പദ്ധതിക്കായുള്ള പിന്തുണയെന്ന്​ യൂസുഫലി പറഞ്ഞു. പ്രാപ്​തിയുള്ളവരെല്ലാം ഇൗ മഹത്തായ ജീവകാരുണ്യ ദൗത്യത്തിന്​ ഒപ്പം ചേരണം. യു.എ.ഇയുടെ ദാർശനിക നേതൃത്വം രാജ്യത്തെ ജനങ്ങളോട്​ പുലർത്തുന്ന അങ്ങേയറ്റത്തെ കരുതലി​​െൻറ ഉത്തമമായ മറ്റൊരു ഉദാഹരണമാണ്​ ഇൗ പദ്ധതി. ഇത്തരം ചേർത്തുപിടിക്കലുകളിലൂ​െട മാത്രമേ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക്​ പരിഹാരമൊരുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ഇത്തിസലാത്ത്​, ഡു ഫോൺ നമ്പറുകളിൽ നിന്ന്​ 1034 എന്ന നമ്പറിലേക്ക്​ meal എന്ന്​ എസ്​.എം.എസ്​ അയച്ചാൽ ഒരു ആഹാരത്തിനുള്ള വിഹിതമായ എട്ടു ദിർഹം സംഭാവന നൽകാൻ കഴിയും. അഞ്ച് ഭക്ഷണപ്പൊതികൾക്കുള്ള തുക നൽകാൻ ആഗ്രഹിക്കുന്നവർക്ക്​ 1035, 10 ഭക്ഷണം നൽകാൻ 1036, 20 ഭക്ഷണം നൽകാൻ 1037, 50 ഭക്ഷണപ്പൊതി നൽകാൻ 1038 എന്നീ നമ്പറുകളിലേക്ക്​ സന്ദേശം അയക്കാം. ഒരു പൊതിക്ക്​ എട്ട്​ ദിർഹം എന്ന നിരക്കിൽ നിങ്ങളുടെ ഫോൺ ബാലൻസിൽ നിന്ന്​ അല്ലെങ്കിൽ ഫോൺ ബില്ലിൽ നിന്ന്​ തുക ഇൗടാക്കും.

ഇതിനു പുറമെ ഭക്ഷണപ്പൊതികളും സാമഗ്രികളും നൽകാൻ ആഗ്രഹിക്കുന്നവർക്ക്​ 8004006 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsMA Yusuff alicovid 19
News Summary - covid gulf updates yousufali provide 1.25 lakh food kit -gulf news
Next Story