കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു
text_fieldsദുബൈ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇടവേളക്കുശേഷം കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 700 കടന്നു. ബുധനാഴ്ച 735 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ച മുമ്പ് 200ൽ താഴെ റിപ്പോർട്ട് ചെയ്ത സ്ഥാനത്താണ് വീണ്ടും രോഗബാധിതർ കൂടിയത്. കഴിഞ്ഞ 100 ദിവസത്തിനിടെ റിപ്പോർട്ട് െചയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.
ചൊവ്വാഴ്ച 574 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. അതേസമയം, 24 മണിക്കൂറിനിടെ 79,623 പേരിൽ പരിശോധന നടത്തിയെന്നും രോഗികളുടെ എണ്ണം കൂടാനുള്ള ഒരു കാരണം ഇതാണെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സർക്കാർ നിർദേശങ്ങൾ പാലിക്കുകയും മുൻകരുതൽ തുടരുകയും ചെയ്തില്ലെങ്കിൽ രോഗബാധിതരുടെ എണ്ണം കൂടുമെന്നും അവർ മുന്നറിയിപ്പ് നൽകി.
യു.എ.ഇയിലെ കോവിഡ് ബാധിതർ
പുതുതായി സ്ഥിരീകരിച്ചത് : 735
ആകെ രോഗികൾ : 71540
ബുധനാഴ്ച മരണം : 03
ആകെ മരണം : 387
ബുധനാഴ്ച രോഗമുക്തർ : 538
ആകെ രോഗമുക്തർ : 62029
ചികിത്സയിലുള്ളവർ : 9124

