കോവിഡ്: നാലുമാസത്തിനുശേഷം വീണ്ടും 900 കടന്നു
text_fieldsദുബൈ: 2000ത്തിൽ താഴേക്കുപോയ കോവിഡ് ബാധിതരുടെ എണ്ണം നാലുമാസത്തിന് ശേഷം വീണ്ടും 900 കടന്നു. മേയ് 22ന് 994 രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ഏറ്റവും ഉയർന്ന കോവിഡ് ബാധിതരെ കണ്ടെത്തിയത് വ്യാഴാഴ്ചയാണ്. 24 മണിക്കൂറിനിടെ ഫലം വന്നവരിൽ 930 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചുപേർ മരിക്കുകയും ചെയ്തു. ജൂൺ എട്ടിന് ശേഷം മൂന്നിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതും വ്യാഴാഴ്ചയാണ്.
പുതിയ കേസുകളിൽ 62 ശതമാനം പുരുഷൻമാർക്കും 38 ശതമാനം സ്ത്രീകൾക്കുമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഫരീദ അൽ ഹുസ്നി പറഞ്ഞു. ഇതിൽ 12 ശതമാനവും രണ്ടാഴ്ചക്കിടെ യു.എ.ഇയിൽ എത്തിയവരാണ്. സ്വന്തം രാജ്യങ്ങളിലെ പരിശോധനയിൽ കോവിഡ് നെഗറ്റിവ് ഫലവുമായെത്തിയവരാണ് ഇവർ. 88 ശതമാനവും സമ്പർക്കത്തിലൂടെ ഉണ്ടായതാണ്. വിവാഹം, സംസ്കാരം പോലുള്ള പരിപാടികളിൽ ഒത്തുചേരുന്നവരിൽ നിന്നാണ് കൂടുതലും പകരുന്നത്. പത്തുശതമാനം രോഗികളെ കണ്ടെത്തിയത് സ്കൂൾ തുറക്കലിന് മുന്നോടിയായി അധ്യാപകരിലും ജീവനക്കാരിലും നടത്തിയ പരിശോധനയിലാണെന്നും ഫരീദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

