ഭക്ഷ്യവസ്തുക്കളുമായി ലുലുവിെൻറ പ്രത്യേക വിമാനമെത്തി
text_fieldsദുബൈ: ഭക്ഷ്യവസ്തുക്കളുമായി ലുലു ചാർട്ടർ ചെയ്ത വിമാനങ്ങൾ യു.എ.ഇയിലെത്തി. എല്ലാ ലുലു സ്റ്റോറുകളിലും അവശ്യ സാധനങ്ങൾ ലഭ്യമാണെന്ന് മാനേജ്മെൻറ് അറിയിച്ചു. വാണിജ്യ വിമാന സർവിസുകൾ റദ്ദാക്കിയതിെൻറ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ ചാർട്ടർ ചെയ്തത്. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ഉൽപന്നങ്ങൾ എത്തിക്കുന്നതിനായി ലുലു കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യും.
18 ടൺ പഴങ്ങളും പച്ചക്കറികളും വഹിച്ച ആദ്യത്തെ ചാർട്ടർ കാർഗോ വിമാനം കൊച്ചിയിൽനിന്ന് അബൂദബിയിൽ എത്തി.ഡൽഹിയിൽ നിന്നും കൊച്ചിയിൽ നിന്നും 35 ടണ്ണിലധികം പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച ഭക്ഷണവുമുള്ള രണ്ട് പ്രത്യേക ചാർട്ടേഡ് കാർഗോ വിമാനങ്ങൾ ബുധനാഴ്ച പുറപ്പെടും. സ്പൈസ് ജെറ്റിെൻറ വിമാനങ്ങളാണ് ചാർട്ടർ ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് നേരിട്ട് മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും ചരക്കു വിമാനങ്ങൾ ഉണ്ടാകും. ഈ സമയബന്ധിതമായ നടപടികൾ വഴി എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും അവശ്യവസ്തുക്കൾ ഉറപ്പാക്കാനാവുമെന്ന് അധികൃതർ അറിയിച്ചു.
