Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ ര​ണ്ടു...

ദു​ബൈ​യി​ൽ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
ദു​ബൈ​യി​ൽ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം
cancel

ദു​ബൈ: കോ​വി​ഡ് -19 വ്യാ​പ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ൽ-​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ വീ​ണ്ടും ന​ട​പ​ടി. ദു​ബൈ ഇ​ക്ക​ണോ​മി​യി​ലെ ക​മേ​ഴ്‌​സ്യ​ൽ കം​പ്ല​യി​ൻ​റ്​​സ് ആ​ൻ​ഡ്​ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്​​ഷ​ൻ (സി.​സി.​സി.​പി) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മേ​ഖ​ല​യി​ലെ ര​ണ്ടു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ക​ടു​ത്ത വീ​ഴ്ച വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ടെ അ​വ​ഗ​ണി​ച്ച മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ന് സി.​സി.​സി.​പി പി​ഴ​യും ചു​മ​ത്തി. എ​ന്നാ​ൽ, ദു​ബൈ മേ​ഖ​ല​യി​ലെ 1064 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചു.  

പ​രി​ശോ​ധ​ന ന​ട​ത്തി​യ ദു​ബൈ ഇ​ക്ക​ണോ​മി വ​കു​പ്പ് ഒ​രു ടെ​യ്‌​ല​ർ ഷോ​പ്പി‍​െൻറ വി​ഡി​യോ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ക​ട​യി​ൽ തി​ങ്ങി​നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നി​ടെ ജോ​ലി​ക​ൾ തു​ട​രു​ന്ന​താ​യി​രു​ന്നു ദൃ​ശ്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ൻ ദു​ബൈ ഇ​ക്ക​ണോ​മി വ്യാ​പാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsduai
News Summary - covid-duai-uae-gulf news
Next Story