നിയന്ത്രണങ്ങൾ കുറച്ച് ദുബൈ: മാളുകളും വാണിജ്യ സ്ഥാപനങ്ങളും തുറക്കുന്നു
text_fieldsദുബൈ: ഒരു മാസമായി കനത്ത നിയന്ത്രണങ്ങൾമൂലം വീർപ്പുമുട്ടിയിരുന്ന ദുബൈ നഗരം വീണ്ടും ചലിച്ചുതുടങ്ങുന്നു. റമദാനോടനുബന്ധിച്ച് നിയന്ത്രണങ്ങൾ കുറച്ചതും അണുനശീകരണ യജ്ഞം രാത്രിസമയത്തേക്ക് പരിമിതപ്പെടുത്തിയതും മൂലം ദുബൈ വീണ്ടും സജീവമായിത്തുട ങ്ങി. ചില സ്ഥാപനങ്ങൾ വെള്ളിയാഴ്ച തന്നെ തുറന്നു. ബാക്കിയുള്ളവ ഞായറാഴ്ചയോടെ സജീവമാകും. എന്നാൽ, ഉപാധിക ളോടെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്.
രാജ്യത്തെ പ ൊതു, സ്വകാര്യ മേഖലകൾക്ക് ഇത് ഉണർവു പകരുമെന്നും സുരക്ഷ മുൻകരുതലുകളിൽ വിട്ടു വീഴ്ചയുണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം, ദേശ ീയ ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ പൂ ർണമായി ഒഴിവാക്കുന്നതിെൻറ ആദ്യഘട്ടമായാണ് നടപടികൾ.
സലൂണുകൾ തുറക്കാം
കടുത്ത നിബന്ധനകളോടെ സലൂണുകളും ബാർബർ ഷോപ്പുകളും തുറക്കാൻ അനുമതി നൽകി. സ്ഥാ പനങ്ങളിലെത്തുന്നവരെ കാത്തുനിർത്തുന്നത് ഒഴിവാക്കാൻ മുൻകൂർ ബുക്കിങ് സൗകര്യം ഒ രുക്കണം. ശരീരോഷ്മാവ് പരിശോധിക്കാൻ സൗകര്യമൊരുക്കണം.എല്ലാവരും മാസ്ക് ധരിക ്കണം. ഫേഷ്യൽ, മസാജ്, എയ്ബ്രോ, വാക്സിങ് പോലുള്ളവ അനുവദിക്കില്ല. ഒരു സമയം 30 ശതമാനം ജ ീവനക്കാർ മാത്രമേ സ്ഥാപനത്തിൽ ഉണ്ടാകാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.
തുറ ക്കാൻ അനുമതി നൽകിയ സ്ഥാപനങ്ങൾ:
ഹോട്ടൽ, മാളുകൾ, ഷോപ്പിങ് സെൻറർ, സൂഖ്, ഫാർമ സി, സാമ്പത്തിക സ്ഥാപനങ്ങൾ, റസ്റ്റാറൻറ്, കോഫി ഷോപ്, ഭക്ഷണ സർവിസ്, ചെറുകിട കച്ചവട ം, സലൂൺ, ബാർബർ ഷോപ്, ഡെലിവറി സർവിസ്, സാമൂഹിക ക്ഷേമ സേവനങ്ങൾ, അറ്റകുറ്റപ്പണികൾ, ലോ ൺട്രി, ആശുപത്രി, ക്ലിനിക്, മെഡിക്കൽ സപ്ലയേഴ്സ്, വൈദ്യുതി-വെള്ളം സർവിസുകൾ, മീഡിയ, കാ ർഗോ, ഏവിയേഷൻ സ്ഥാപനങ്ങൾ, കസ്റ്റംസ്, സെക്യൂരിറ്റി സർവിസ്, മുനിസിപ്പൽ സർവിസ്, പൊ തുഗതാഗതം, നിർമാണം, വ്യവസായ സ്ഥാപനങ്ങളുടെ ഒാഫിസുകൾ.
എങ്കിലും വേണം കരുതൽ
കനത്ത ഉപാധികളോടെയാണ് ദുബൈയിൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. പുറത്തിറങ്ങ ുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. അല്ലെങ്കിൽ 1000 ദിർഹം പിഴ അടക്കേണ്ടിവരും. എല്ലാ സ്ഥലങ്ങളിലും രണ്ടുമീറ്റർ അകലം പാലിക്കണം. മാളുകളിൽ സാനിറ്റൈസറുകൾ വ്യാപകമായി സ്ഥാപിക്കണം. പുറത്തിറങ്ങുന്നവരും കൈയിൽ സാനിറ്റൈസറുകൾ സൂക്ഷിക്കണം. എവിടെയെങ്കിലും സ്പർശിച്ചാൽ 20 സെക്കൻഡ് കൈകഴുകണം. പ്രായമായവരും അസുഖബാധിതരും വീട്ടിൽനിന്ന് പുറത്തുപോകരുത്. മുൻപരിചയമില്ലാത്തവരിൽനിന്ന് ഭക്ഷണം സ്വീകരിക്കരുത്. ഗ്ലൗസുകൾ ഉപയോഗിക്കാൻ കഴിയുന്നവർ അതും ഉപയോഗിക്കണം.
പൊതുജനങ്ങൾ
രാവിലെ ആറുമുതൽ രാത്രി 10 വരെ പുറത്തിറങ്ങുന്നതിന് പ്രത്യേക അനുമതി തേടേണ്ടതില്ല
അണുനശീകരണ യജ്ഞം രാത്രി 10 മുതൽ രാവിലെ ആറുവരെ തുടരും. മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമേ ഇൗ സമയം പുറത്തിറങ്ങാൻ അനുവദിക്കൂ
പകൽസമയങ്ങളിൽ വ്യായാമങ്ങൾക്കായി പുറത്തിറങ്ങാം. എന്നാൽ, വീടിെൻറ പരിസരങ്ങളിൽ തന്നെയാവണം വ്യായാമം
ഒന്നോ രേണ്ടാ മണിക്കൂർ നടത്തമോ ഒാട്ടമോ സൈക്ലിങ്ങോ അനുവദനീയം
ഒരേസമയം ഒരു സ്ഥലത്ത് മൂന്നുപേരിൽ കൂടുതൽ വ്യായാമം ചെയ്യരുത്
ഒാരോരുത്തരും തമ്മിൽ രണ്ടുമീറ്റർ അകലം പാലിക്കണം
റമദാൻ സന്ദർശനങ്ങൾ
റമദാനോടനുബന്ധിച്ച് വളരെ അടുപ്പമുള്ള ബന്ധുക്കളെ സന്ദർശിക്കാം. എന്നാൽ, കൂട്ടം കൂടുന്നത് ഒഴിവാക്കണം
60ൽ കൂടുതൽ പ്രായമുള്ളവരെയും രോഗബാധിതരെയും സന്ദർശിക്കുന്നത് ഒഴിവാക്കണം
പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടുന്നതിനുള്ള നിരോധനം തുടരും
വീടിനുള്ളിലും പൊതുസ്ഥലങ്ങളിലും റമദാൻ ടെൻറുകളും മജ്ലിസുകളും അനുവദിക്കില്ല
പൊതുഗതാഗതം
മെട്രോ സർവിസ് ഞായറാഴ്ച മുതൽ പുനരാരംഭിക്കും
രാവിലെ ഏഴുമുതൽ രാത്രി 11 വരെയാണ് സർവിസ്
ബസുകൾ കൂടുതലായി നിരത്തിലിറങ്ങും
നേരത്തേ ഏർപ്പെടുത്തിയിരുന്ന സൗജന്യ യാത്രയും നിരക്കിളവും ഒഴിവാക്കി
ടാക്സികളിൽ രണ്ടു യാത്രക്കാർ മാത്രം
ജലഗതാഗതം, ട്രാം, ലിമോസിൻ, ഷെയർ കാർ എന്നിവക്കുള്ള വിലക്ക് തുടരും
റസ്റ്റാറൻറുകളും കഫേകളും
റസ്റ്റാറൻറുകളും കഫേയും തുറക്കാം.
പരമാവധി ശേഷിയുടെ 30 ശതമാനത്തിൽ കൂടുതൽ ഇരിപ്പിടങ്ങൾ അനുവദിക്കില്ല
ശീശ നിരോധനം തുടരും
വ്യക്തികൾ തമ്മിൽ രണ്ടുമീറ്റർ അകലം പാലിക്കുന്ന രീതിയിലായിരിക്കണം ഇരിപ്പിടങ്ങളുടെ ക്രമീകരണം
എല്ലാ ജീവനക്കാരും മാസ്ക് ധരിക്കണം
ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾ മാത്രം
ഉപയോഗിക്കണം
രാത്രി 10 മുതൽ രാവിലെ ആറുവരെ പാർസൽ സർവിസുകൾ നടത്താം
കമ്പനികളും സ്ഥാപനങ്ങളും
അത്യാവശ്യമുള്ള ജീവനക്കാരെ മാത്രം ജോലി ചെയ്യാൻ അനുവദിക്കണം
30 ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ അനുവദിക്കില്ല
മറ്റു ജീവനക്കാർ വിദൂര സംവിധാനം തുടരണം
സ്ഥാപനത്തിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കണം
അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ഒാഫിസുകളിൽ യോഗങ്ങൾ ചേരാവൂ. അഞ്ചു പേരിൽ കൂടുതൽ യോഗത്തിന് ഉണ്ടാവരുത്.
ജോലിസ്ഥലങ്ങൾ ദിവസവും അണുമുക്തമാക്കണം.
മാളുകളും വാണിജ്യ സ്ഥാപനങ്ങളും
ഷോപ്പിങ് മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ
ഉച്ചക്ക് 12 മുതൽ രാത്രി 10 വരെ തുറക്കാം
ഷോപ്പുകളിൽ പരമാവധി 30 ശതമാനം പേരിൽ കൂടുതൽ അനുവദിക്കില്ല
മാളുകളിലും ചില്ലറ വിൽപന ശാലകളിലും വിനോദ
പരിപാടികൾ നടത്തരുത്
ഷോപ്പിങ് മാളുകളിൽ ആദ്യ ഒരു മണിക്കൂറിൽ പാർക്കിങ്
സൗജ്യമായിരിക്കും. വാലറ്റ് പാർക്കിങ്ങുകൾ ഉണ്ടാവില്ല
25 ശതമാനം സ്ഥലത്ത് മാത്രമേ പാർക്കിങ് അനുവദിക്കൂ
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ മാളുകൾ സന്ദർശിക്കാവു
മാളുകൾക്കുള്ളിൽ അണുനശീകരണ പരിപാടികൾ തുടരും
എല്ലാ മാളുകളിലും െഎസൊലേഷൻ റൂമുകൾ ഒരുക്കണം. സംശയം തോന്നുന്നവരെ െഎസൊലേഷൻ റൂമിൽ പ്രവേശിപ്പിക്കണം
60 വയസ്സിന് മുകളിലുള്ളവരെ മാളുകളിൽ പ്രവേശിപ്പിക്കില്ല
മൂന്ന് മുതൽ 12 വരെ വയസ്സുള്ള കുട്ടികളെ മാളുകളിൽ കൊണ്ടുവരരുത്
കാഷ് വഴി പണം അടക്കുന്നത് പരമാവധി ഒഴിവാക്കണം. സ്മാർട്ട്, ഇലക്ട്രോണിക് പേമെൻറുകൾ പ്രോത്സാഹിപ്പിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
