കോവിഡ്: യു.എ.ഇയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
text_fieldsദുബൈ: കോവിഡ് 19 ബാധയെത്തുടർന്ന് യു.എ.ഇയിൽ തിങ്കളാഴ്ച രണ്ട് മലയാളികൾ മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ല ിക്കുറുശ്ശി സ്വദേശി അഹ്മദ് കബീർ (47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സഖറിയ (മനോജ്^51) എന്നിവരാണ് മരിച്ചത്.
അഹമ്മദ് കബീര്‍ ചുമയും ശ്വാസടസ്സവും തൊണ്ടവേദനയും മൂലം ഏപ്രില്‍ ഒന്നു മുതല്‍ ചികില്‍സയിലായിരുന്നു. പിതാവ്: മുളക്കല്‍ കമ്മുകുട്ടി. മാതാവ്: ഖദീജ. ഭാര്യ: സജില. മൂന്നു മക്കളുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് അലി (അല്‍ ഐന്‍), നസീമ.
ദുബൈ അൽജറാൻ പ്രിൻറിങ് പ്രസ് നടത്തി വന്നിരുന്ന കോശി സഖറിയ ദുബൈ ഇറാനിയൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വി.എസ്. കോശിയുടെയും കുഞ്ഞുമോളുടെയും മകനാണ്. ഭാര്യ: ദുബൈ വെൽകെയർ ആശുപത്രി നഴ്സ് എലിസബത്ത്. മകൾ: ഷെറിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
