ദുബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. ദുബൈയിൽ കുടുംബ സമേതം താമസിച്ചിരുന്ന വിനോദ് കുമാറാണ് (64) മരിച്ചത്. ദുബൈ എയർപോർട്ട് ജീവനക്കാരനായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ദുബൈ ഹോസ്പിറ്റലിലാണ് മരണം. ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹം ഉൾപെടെയുള്ള പ്രശ്നങ്ങൾ അലട്ടിയിരുന്നു. സംസ്കാരം യു.എ.ഇയിൽ നടക്കും. പിതാവ്: ശങ്കരൻ നായർ.