കോവിഡ് പ്രതിസന്ധി: ഡോ. സാം പിത്രോഡ ഗൾഫിലെ കോൺഗ്രസ് പ്രതിനിധികളുമായി ചർച്ച നടത്തി
text_fieldsദുബൈ: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഇന്ത്യൻ ഓവർ സീസ് കോൺഗ്രസ്സ് ചെയർമാൻ ഡോ.സാം പിട്രോഡ ചൊവ്വാഴ്ച്ച വൈകുന്നേരം വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഐ.ഒ.സി ഭാരവാഹ ികളുമായി വീഡിയോ കോൺഫറൻസിലൂടെ വിശകലനം ചെയ്തു. സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ മികച്ച സേവ നങ്ങളാണ് വിദേശികളുൾപ്പെടുന്ന സമൂഹത്തിന് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സൗദി ഐ.ഒ.സി പ്രസിഡൻറ് അബ്ദുല്ല മഞ് ചേരി യോഗത്തിൽ വ്യക്തമാക്കി .
പ്രവാസ മേഖലയിലെ സാധാരണക്കാരായ തൊഴിലാളികളുടെ ആശങ്കകൾക്ക് പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്ന് നേതാക്കൾ ചൂണ്ടികാട്ടി. ഒമാൻ ഐ.ഒ.സി പ്രസിഡൻറ് ഡോ . ജെ .രത്‌നകുമാർ , ഖത്തർ ഐ.ഒ.സി പ്രസിഡൻറ് ഗിരീഷ് കുമാർ , ബഹ്‌റൈൻ പ്രസിഡണ്ട് മുഹമ്മദ് മൻസൂർ എന്നിവർ അതാത് രാജ്യങ്ങളിലെ വിഷയങ്ങൾ അവതരിപ്പിച്ചു . ഗ്ലോബൽ ഇവൻറ് കോർഡിനേറ്റർ അനുര മത്തായി യു.എ.ഇയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു .
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഗള്‍ഫ് പ്രവാസികളില്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നവരെ അടിയന്തിരമായി നാട്ടിലെത്തിക്കാൻ വിമാന സർവീസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ ആവശ്യപ്പെട്ടു.
യോഗത്തിൽ ഐ.ഒ.സിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ് , ഐ.ഒ.സി സെക്രട്ടറി ഡോ.ആരതി കൃഷ്ണ , ഡോ.ആർഷി മാലിക് (അബഹ), മൊഹിയുദീൻ സിറാജുദീൻ(ജിദ്ദ), അഡ്വ.ജോസഫ് പാലത്തറ(ദമ്മാം)പ്രസാദ് കോഡ്‌രു, ജയതി മൈത്ര ,സിയാദ് അഹമ്മദ് (ഖത്തർ) , ഖുർഷിദ് ആലം (ബഹ്‌റൈൻ) എന്നിവരും സംസാരിച്ചു . കോവിഡ് കാലത്ത് കൈക്കൊള്ളേണ്ട നയപടികളെക്കുറിച്ചും ഇനി ലോകത്ത് സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെയും കുറിച്ച് സംസാരിച്ച ഡോ സാം പിട്രോഡ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സംഭവവികാസങ്ങൾ കോൺഗ്രസ്സ് നേതൃത്വത്തിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
