Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി, ഷാ​ർ​ജ...

അ​ബൂ​ദ​ബി, ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നുള്ള യാ​ത്ര :കോ​വി​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നിർബന്ധമാക്കി

text_fields
bookmark_border
അ​ബൂ​ദ​ബി, ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നുള്ള യാ​ത്ര :കോ​വി​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നിർബന്ധമാക്കി
cancel

ദു​ബൈ: അ​ബൂ​ദ​ബി, ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ യാ​​ത്ര​ചെ​യ്യു​ന്ന വ​ന്ദേ​ഭാ​ര​ത് വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ന​ട​ത്തി കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്. അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 21 മു​ത​ലാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഷാ​ർ​ജ​യി​ൽ തീ​രു​മാ​നം ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി.

യാ​ത്ര​ക്ക്​ 96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​െൻറ ഫ​ല​മാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​ത്. എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​െൻറ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഷാ​ർ​ജ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധി​ച്ച​തി​െൻറ ഫ​ലം ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട്​ 96 മ​ണി​ക്കൂ​ർ എ​ന്ന്​ തി​രു​ത്തി പോ​സ്​​റ്റി​ട്ടു.

പ​ല എ​മി​റേ​റ്റു​ക​ളി​ലും സൗ​ജ​ന്യ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ​ക്ക്​ 300 ദി​ർ​ഹം മു​ട​ക്കി പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf newscovid certificate
Next Story