കോവിഡ് കേസുകൾ ആയിരത്തിൽ താഴെ
text_fieldsദുബൈ: എട്ടു മാസത്തിനിടെ ആദ്യമായി യു.എ.ഇയിൽ കോവിഡ് കേസുകൾ ആയിരത്തിൽ താഴെയെത്തി. ചൊവ്വാഴ്ച 990പുതിയ കേസുകളും 1675രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ 27നാണ് അവസാനമായി പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിൽ കുറഞ്ഞത്. ആഗസ്റ്റിൽ ഘട്ടംഘട്ടമായി കോവിഡ് കേസുകൾ കുറഞ്ഞുവരികയാണ്. മാസം തുടക്കത്തിൽ 1500ൽ കൂടുതൽ കേസുകളുണ്ടായിരുന്നതാണ് കുറഞ്ഞ് ആയിരത്തിൽ താഴെയെത്തിയിരിക്കുന്നത്. ജൂലൈ മാസത്തിൽ ശരാശരി കേസുകളുടെ എണ്ണം 1540 ആയിരുന്നു. എന്നാൽ ആഗസ്റ്റിൽ ഇതുവരെയുള്ള കണക്കിൽ 1400 ആണ് ശരാശരി പ്രതിദിന രോഗികളുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 3,25,118 കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എ.ഇയിൽ ഇതുവരെ രേഖപ്പെടുത്തിയ മൊത്തം കോവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണം 7,11,428 ആയി. ചൊവ്വാഴ്ച രണ്ടു കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 2026 ആയി ഉയർന്നു.
ഡെൽറ്റ വകഭേദം പല രാജ്യങ്ങളിലും രോഗികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തുേമ്പാഴാണ് യു.എ.ഇക്ക് രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചിരിക്കുന്നത്. ജൂലൈയിലും ആഗസ്റ്റിലുമായി ബലിപെരുന്നാൾ, ഹിജ്റ പുതുവർഷ അവധികൾ വന്നത് രോഗികളുടെ എണ്ണം വർധിപ്പിക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ശക്തമായ നിയന്ത്രണം, വാക്സിനേഷൻ എന്നിവയിലൂടെയുമാണ് യു.എ.ഇ കോവിഡ് ഭീഷണി മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

