കോവിഡ്: അബൂദബിയിൽ മൂന്ന് മലയാളികൾ മരിച്ചു
text_fieldsഅബൂദബി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മലയാളികൾ അബൂദബിയിൽ മരിച്ചു. കൊല്ലം അർക്കന്നൂർ പൊരേടം ഷിബു വിലാസത്തിൽ ഗോപാലകൃഷ്ണക്കുറുപ്പിെൻറ മകൻ ഷിബു (33), കാസർക്കോട് ബേക്കൽ പള്ളിപ്പുഴ സ്വദേശി ഇസ്ഹാഖ്, പത്തനംതിട്ട അടൂർ തെങ്ങമം ശ്രീനന്ദനം വീട്ടിൽ ജനാർദ്ദനെൻറ മകൻ ജയചന്ദ്രൻ നായർ (51) എന്നിവരാണ് മരിച്ചത്.
ഷിബു രണ്ടാഴ്ചയിലധികമായി അബൂദബി മഫ്രഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിൽസയിലായിരുന്നു. അബൂദബി ഇത്തിഹാദ് കാറ്ററിങിൽ ജോലിക്കാരനായിരുന്നു.
അവിവാഹിതനാണ്. മാതാവ്. കുഴിക്കുളത്തുവിളക്കുഴി പുത്തൻവീട്ടിൽ ഗീതാ കുമാരി. സഹോദരൻ വിഷ്ണു ഗോപാലകൃഷ്ണ കുറുപ്പ്. ബനിയാസിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കോവിഡ് ബാധിച്ച് രണ്ടാഴ്ച്ച മുമ്പാണ് ഇസഹാഖിനെ റസീൻ ക്യാമ്പിൽ പ്രവേശിപ്പിച്ചത്. പരേതരായ അബ്ദുൽ റഹിമാൻ സാറ ദമ്പതികളുടെ മകനാണ്.
ഭാര്യയും മൂന്ന് മക്കളുമുണ്ട്. അബൂദബി കെ.എം.സി.സി പ്രവർത്തകരും ബന്ധുക്കളും ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ബനിയാസിൽ ഖബറടക്കും.
അബൂദബി മഫ്റഖ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ജയചന്ദ്രൻ നായർ മരിച്ചത്. അബൂദബി ഓയിൽ ഫീൽഡ് സർവീസസ് (അഡോസ്) കമ്പനിയിൽ ലോജിസ്റ്റിക് കോഓർഡിനേറ്ററായിരുന്നു. ഭാര്യ: പ്രിയ. മക്കൾ: ആകാശ്, അക്ഷിത. മൃതദേഹം ബനിയാസിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.