Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ൻ​ക​രു​ത​ൽ...

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ അ​നാ​സ്ഥ: ആ​മ​ർ സെൻറ​ർ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്

text_fields
bookmark_border
മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ അ​നാ​സ്ഥ: ആ​മ​ർ സെൻറ​ർ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്
cancel

ദു​ബൈ: കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി നി​ർ​ദേ​ശി​ച്ച സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ൽ റി​ഗ​ത്ത് അ​ൽ ബൂ​ത്തീ​ന പ്ര​ദേ​ശ​ത്തെ ആ​മ​ർ സ​െൻറ​ർ അ​ട​ച്ചു​പൂ​ട്ടാ​ൻ ദു​ബൈ എ​ക്ക​ണോ​മി ഉ​ത്ത​ര​വി​ട്ടു. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പൂ​ർ​ണ​മാ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് മാ​ത്ര​മെ പ്ര​വ​ർ​ത്തി​ക്കാ​വൂ എ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 30 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം ജോ​ലി​ക്കാ​ർ ജോ​ലി​ക്കെ​ത്തി​യെ​ന്ന് മാ​ത്ര​മ​ല്ല, ക​വാ​ട​ങ്ങ​ളി​ൽ തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലും വീ​ഴ്ച വ​രു​ത്തി. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്ന സ്​​റ്റി​ക്ക​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ​യും ഉ​പ​ഭോ​ക്തൃ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ അ​ക​ലം പാ​ലി​ക്കാ​തെ​യും സൗ​ക​ര്യം ഒ​രു​ക്കി​യെ​ന്ന​തും നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ പെ​ടു​ന്നു. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) അ​ധി​കാ​ര​പ്പെ​ടു​ത്തി​യ വി​വി​ധ വി​സ, റെ​സി​ഡ​ൻ​സി സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് ആ​മ​ർ സ​െൻറ​റു​ക​ൾ.

ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​ക​ളാ​യി കോ​വി​ഡ് 19 ചെ​റു​ക്കു​ന്ന​തി​നാ​യി ദു​ബൈ​യി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​മി​റേ​റ്റി​ലെ 1,028 വാ​ണി​ജ്യ ഔ​ട്ട്‌​ലെ​റ്റു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യും ഒ​രെ​ണ്ണ​മൊ​ഴി​കെ ഇ​വ​യെ​ല്ലാം പാ​ലി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ദു​ബൈ എ​ക്ക​ണോ​മി അ​റി​യി​ച്ചു. എ​ല്ലാ ഔ​ട്ട് ലെ​റ്റു​ക​ളും പൂ​ർ​ണ​മാ​യി നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നാ​ൽ മു​ന്ന​റി​യി​പ്പോ പി​ഴ​യോ ചു​മ​ത്തേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും എ​ക്ക​ണോ​മി ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് 19 മൂ​ലം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച ശേ​ഷം സ​മ്പ​ദ്‌​വ്യ​വ​സ്ഥ പ​തു​ക്കെ വീ​ണ്ടും തു​റ​ക്കു​ന്ന​തി​നാ​ൽ പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഷോ​പ്പി​ങ്​ മാ​ളു​ക​ളോ വാ​ണി​ജ്യ ഔ​ട്ട്‌​ലെ​റ്റു​ക​ളോ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ ഫേ​സ് മാ​സ്ക് നി​ർ​ബ​ന്ധ​മാ​യി ധ​രി​ക്ക​ണം. ഒ​പ്പം സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ഇ​ത്ത​രം മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.

വി​പ​ണി​ക​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ ത​ന്നെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി വ​രെ നീ​ണ്ടു. ഫേ​സ് മാ​സ്ക്കു​ക​ളും കൈ​യു​റ​ക​ളും ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കു​ക, അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ക തു​ട​ങ്ങി കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ൻ ദു​ബൈ എ​ക്ക​ണോ​മി വ്യാ​പാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ് 19 മു​ൻ​ക​രു​ത​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ദു​ബൈ ക​ൺ​സ്യൂ​മ​ർ ആ​പ് വ​ഴി 600545555 എ​ന്ന ന​മ്പ​റി​ലോ അ​ല്ലെ​ങ്കി​ൽ ക​ൺ​സ്യൂ​മ​ർ റൈ​റ്റ്സ് വെ​ബ്‌​സൈ​റ്റി​ലോ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ എ​ക്ക​ണോ​മി ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newscovidaamar center
News Summary - covid-aamar center-uae news-gulf news
Next Story