കോവിഡ് പ്രതിരോധം: ആഗോള സൂചികയിൽ ന്യൂസിലാന്‍റും യു.എ.ഇയും മുന്നിൽ
text_fieldsദുബൈ: ലോകത്തെ പിടിച്ചുലക്കുന്ന കോവിഡ് മഹാമാരിയെ നേരിടുന്നതിൽ യു.എ.ഇ നേതൃത്വം നടപ്പിലാക്കിയത് ആഗോളതലത് തിൽ ഏറ്റവും മികച്ച പ്രയത്നങ്ങൾ. പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ആഗോള സൂചികയായി ആസ്ട്രേലിയയിലെ ഇൻ സ്റ്റിട്യൂട്ട് ഒാഫ് സർട്ടിഫൈഡ് മാനേജ്മെൻറ് അക്കൗണ്ടൻറ്സ് പുറത്തുവിട്ട ഗ്രിഡ് ഇൻഡക്സിലാണ് യു.എ.ഇ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ മികവ് വ്യക്തമാവുന്നത്.
ഒാരോ രാഷ്ട്രനേതൃത്വവും കൈക്കൊണ്ട ഫലപ്രദവും കാര്യശേഷിയുള്ളതുമായ നടപടികളും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ ക്രമീകരണങ്ങളും വിലയിരുത്തിയാണ് സൂചിക ക്രമീകരിച്ചത്.
ന്യൂസിലൻറ് ആണ് പട്ടികയിൽ ഒന്നാമത്. യു.എ.ഇക്കു പുറമെ ആസ്ട്രേലിയ, സിംഗപ്പൂർ, െഎസ്ലൻറ്, ഫിൻലൻറ്, നോർവേ, കാനഡ, സൗത്ത് കൊറിയ, ഹോങ്കോങ്, ശ്രീലങ്ക, ജപ്പാൻ, തയ്വാൻ എന്നീ രാജ്യങ്ങളും ഇൗ ആഗോള പ്രതിസന്ധിയെ നേരിടുന്നതിന് സമർഥമായ നീക്കങ്ങൾ നടത്തുന്നതായി പഠനം വ്യക്തമാക്കുന്നു.
ഇന്ത്യ, റഷ്യ, ചൈന, ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, ബ്രസീൽ, അമേരിക്ക തുടങ്ങിയ രാഷ്ട്ര നേതൃത്വങ്ങൾ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തത് ഏറെ പരിതാപകരമായ രീതിയിലായിരുന്നുവെന്നും പഠനത്തിൽ വ്യക്തമാവുന്നു.
മികച്ച ഭരണനേതൃത്വം തങ്ങളുടെ ജനതയെ പരിപോഷിപ്പിക്കുവാനും സംരക്ഷിക്കുവാനും കരുതൽ നൽകുന്നുവെന്നും അവർ അതിരുകളെക്കുറിച്ച് ആലോചിക്കാതെ ലോകത്തിെൻറ പൊതുനൻമ ലക്ഷ്യമിട്ടുള്ള ആഗോള പങ്കാളിത്തവുമായി മുന്നേറുകയാണെന്നും ഗ്രിഡ് സൂചിക പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ക്രിസ് ഡിസൂസ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
