കോവിഡ് 19: ടെലി മെഡിക്കൽ-സൈക്കോളജിക്കൽ കൗൺസലിങ് ഹെൽപ് ഡെസ്കുമായി വേൾഡ് മലയാളി കൗൺസിൽ
text_fieldsദുബൈ: യു.എ.ഇ യിൽ കോവിഡ്-19 ഭീതിയിൽ കഴിയുന്ന പ്രവാസികൾക്കായി യു.എ.ഇയിലെ ഇന്ത്യൻ ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ. എം.ജി.യുടെ സഹകരണത്തോടെ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ ടെലിമെഡിക്കൽ കൗൺസിലിങ്ങും, സൈക്കോളജിക്കൽ ക ൗൺസിലിങ്ങും ആരംഭിച്ചതായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് കോവിഡ് 19 സപ്പോർട്ട് ടീം കൺവീ നറുമായ സി.യു.മത്തായി അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, മിഡിൽ ഈസ്റ്റ് പ്രസിഡൻറ് ചാൾസ് പോൾ, മിഡിൽ ഈസ്റ്റ് സെക്രട്ടറി പ്രമത്യൂസ് ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ ദുബൈ ഇന്ത്യൻ കോൺസലേറ്റും, വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ച് കോവിഡ് മൂലം പ്രയാസമനുഭവിക്കുന്നവർക്ക് മരുന്നും, ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്.
കൂടാതെ ഇന്ത്യൻ കോണസുലേറ്റിെൻറ ആവശ്യപ്രകാരം ഐസക് ജോൺ പട്ടാണി പറമ്പിൽ കോവിഡ് ഐസൊലേഷൻ പ്രവർത്തനങ്ങൾക്കാവശ്യമായ ഡോക്ടർമാരുടെയും, നഴ്സുമാരുടെയും ലഭ്യതയും ഉറപ്പാക്കി. നോർക്കയുടെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് ആശ്വാസപ്രവർത്തനങ്ങളിലും വേൾഡ് മലയാളി കൗൺസിലിന്റെ വളണ്ടിയർമാർ സജീവപങ്ക് വഹിക്കുന്നു.
കൗൺസിൽ ഭാരവാഹികളായ ഷാഹുൽ ഹമീദ്, ചാക്കോ തോമസ്, ഷൈൻ ചന്ദ്രസേനൻ, .ജൂഡിൻ ഫെർണാണ്ടസ്, ഡോ.ജോർജ്ജ് കാളിയാടൻ, ഡോ.റെജി, ജിമ്മി, വറുഗീസ് പനക്കൽ, പ്രദീപ് കുമാർ, .ജോയ് തണങ്ങാടൻ, അഡ്വ.ആഷിഖ്, വിനീഷ് മോഹൻ, സന്തോഷ് കേട്ടേത്ത്, . രാജീവ്, എം.സി.വറുഗീസ്, കെ.പി വിജയൻ എന്നിവർ കോവിഡ് 19 സപ്പോർട്ട് ടീമിെൻറ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ടെലി മെഡിക്കൽ കൗൺസിലിങ്ങും, സൈക്കോളജികൽ കൗൺസിലിങ്ങും ആവശൃമുള്ളവർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം..
ഡോ.ജെറോ 050 6549283
ജിതിൻ 055 8060764
അൻസാർ ഷാജി 055 8349987
സുധീർ 050 3479054
രാജീവ് പിള്ള 050 6798954.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
