കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് യു.എ.ഇ
text_fieldsദുബൈ: കോവിഡ് 19 ദുരിതം ലോകത്തിന് സൃഷ്ടിച്ച ആഘാതങ്ങൾക്കിടയിലും മാനുഷികതയുടെ നല്ലവാർത്തകളുമായി യു.എ.ഇ.
രാജ്യത്ത് ഇൗ അസുഖം മൂലം മരിച്ചവരുടെ കുടുംബങ്ങളെ ചേർത്തുപിടിക്കാനാണ് അധികൃതരുടെ തീരുമാനം. യു.എ.ഇയിൽ കോവിഡ് മൂലം മരിച്ചവർ ഏതു രാജ്യക്കാരുമാവെട്ട
അവരുടെ കുടുംബങ്ങളുടെ അടിസ്ഥാന ചെലവുകൾ രാഷ്ട്ര നായകരുടെ നിർദേശാനുസരണം യു.എ.ഇയിലെ മുൻനിര സന്നദ്ധസേവന സംഘടനയായ എമിറേറ്റ്സ് റെഡ്ക്രസൻറ് ഏറ്റെടുക്കും. യു.എ.ഇ സർക്കാർ കമ്യൂണിക്കേഷൻ ഒാഫീസാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
േനരത്തേ, റെഡ് ക്രസൻറ് മുൻകൈയെടുത്ത് നിരവധി താമസക്കാരുടെയും വ്യാപാര സ്ഥാപനങ്ങളുടെയും കെട്ടിട വാടകയിൽ ഇളവ് വരുത്തി നൽകിയിരുന്നു. ഇതിനു പുറമെ യു.എ.ഇ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് റിമോട്ട് ലേണിങ് സാർവത്രികമാക്കുന്നതിന് 50 ലക്ഷം ദിർഹവും റെഡ് ക്രസൻറ് വകയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
