Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ് 19...

കോവിഡ് 19 പ്രതിരോധത്തിനായി യൂനിയൻകോപ്പ്​ നീക്കിവെച്ചത്​ 1.7 കോടി ദിര്‍ഹം

text_fields
bookmark_border
കോവിഡ് 19 പ്രതിരോധത്തിനായി യൂനിയൻകോപ്പ്​ നീക്കിവെച്ചത്​ 1.7 കോടി ദിര്‍ഹം
cancel

ദുബൈ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കരുതല്‍ നടപടികള്‍ക്കുമായി യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക ്​തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപ് 1.7 കോടി ദിര്‍ഹം നീക്കി വെച്ചു. ഏപ്രില്‍ 22 വരെ 80,52200 ദിര്‍ഹമാണ് ചെലവഴിച്ചത്. ബോധവ ത്​കരണ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുകയ്ക്ക് പുറമെയാണിത്. ദുബൈ ഹെല്‍ത്ത് അ തോറിറ്റി, ദുബൈ പൊലീസ്.

കമ്മ്യൂണിറ്റി ഡെവലപ്‌മ​​െൻറ്​ അതോറിറ്റി എന്നീ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച ്ചാണ്​ മഹാമാരിയെ പ്രതിരോധിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ ആഗോള വിപണി നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇത് ഉൽപന്ന വിതരണത്തെയും വിലയെയും ഉള്‍പ്പെടെ ബാധിച്ചിട്ടുണ്ടെങ്കിലും അതിനെ നേരിടുവാൻ നിരവധി തീരുമാനങ്ങളും നടപടികളും കൈക്കൊണ്ടുവരികയാണെന്ന്​ യൂണിയന്‍ കോപ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി വീഡിയോ കോൺഫറൻസിങ്​ മുഖേനെ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

റമദാന് മുന്നോടിയായി 25000ത്തിലധികം ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുറക്കുന്നതിനായി 15 കോടി ദിര്‍ഹം അനുവദിച്ചതായി യൂണിയന്‍ കോപ് സി.ഇ.ഒ പറഞ്ഞു. ഏകദേശം 70 കോടി ദിര്‍ഹമി​​​െൻറ വില്‍പ്പന റമദാന്‍ മാസത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷ. ആഴ്ച തോറുമുള്ള പര്‍ചേസ് ഒഴിവാക്കി ആളുകള്‍ പ്രതിമാസ ഷോപ്പിങ്​ ശീലിക്കണമെന്നും അതിലൂടെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കണമെണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

റമദാനും ഈദും പ്രമാണിച്ച് ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി വിതരണക്കാരുമായി യൂണിയന്‍ കോപ് 50 കോടി ദിര്‍ഹമി​​​െൻറ കരാറിലാണ്​ ഏർപ്പെട്ടിരിക്കുന്നത്​. ഉല്‍പ്പന്നങ്ങള്‍ അടിയന്തര സാഹചര്യത്തില്‍ മറ്റ് വ്യാപാരികള്‍ക്ക് നല്‍കാനും തയ്യാറാണ്​.എല്ലാ യൂണിയന്‍ കോപ്​ ശാഖകളും രാവിലെ ഏഴു മുതല്‍ വെളുപ്പിന് രണ്ട്​ മണി വരെ തുറന്നു പ്രവര്‍ത്തിക്കും. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ദിവസേന അഞ്ച് മണിക്കൂറോളം അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്നതിനാല്‍ സമയം പരിമിതപ്പെടുത്തുകയായിരുന്നു.രാവിലെ ഒരു മണിക്കൂര്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സമയമാക്കി നിജപ്പെടുത്തിയിട്ടുണ്ട്​.

ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സാനിറ്റൈസറുകളും കയ്യുറകളും ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്​. ഷോപ്പിങ് കാർട്ടുകൾ അണുവിമുക്തമാക്കിയും സ്റ്റോറുകളിലെ ജനത്തിരക്ക് കുറച്ചും സുരക്ഷിത അകലം നിർബന്ധമാക്കിയും ആരോഗ്യകരമായ ഷോപ്പിങ്​ സാധ്യമാക്കുന്നു.

റമദാനോടനുബന്ധിച്ച് കടകളിലെ തിരക്ക് ഒഴിവാക്കാന്‍ ഭക്ഷ്യ വസ്തുക്കളും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ 32,000ത്തോളം ഉള്‍പ്പന്നങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കും.ഒാൺലൈൻ ഡെലിവറിക്കായി നിലവിൽ 155 വാഹനങ്ങളാണുള്ളത്​. അത്​ 300 ആക്കി ഉയർത്തും. 500 ലേറെ ജീവനക്കാരും ഇതിനായി പ്രവർത്തിക്കും.

61, 664 പുതിയ ഉപഭോക്താക്കളാണ് യൂണിയന്‍ കോപി​​​​െൻറ ഇ ഷോപ്പിങ് സേവനം പുതുതായി ഉപയോഗപ്പെടുത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ 2020 ഏപ്രില്‍ 21 വരെയുള്ള കാലയളവില്‍ ഇത് 38,816 ആയിരുന്നു. ദിവസേന 125 ഓര്‍ഡറുകള്‍ ലഭിച്ചിരുന്ന സ്​ഥാനത്ത്​ ഇപ്പോള്‍ ദിനംപ്രതി 900 ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നും 720 ശതമാനം വളര്‍ച്ചയാണ് ഇത്തരത്തില്‍ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19Union Corp
News Summary - Covid 19 Union Corp defense -Gulf news
Next Story