യു.എ.ഇയിൽ നിന്നയച്ച മൃതദേഹങ്ങൾ തിരിച്ചയച്ചത് വേദനാജനകം -ഇന്ത്യന്‍ അംബാസിഡര്‍
text_fieldsദുബൈ: യു.എ.ഇയിൽ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച ശേഷം തിരിച്ചയച്ച നടപടി വേദനാജനകമാണ െന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍. കോവിഡോ മറ്റേതെങ്കിലും പകരുന്ന രോഗങ്ങളോ മൂലമല്ലാതെ മര ിച്ചവരുടെ മൃതദേഹങ്ങൾ മാത്രമാണ് എല്ലാവിധ പരിശോധനകളും നടത്തി സാക്ഷ്യപത്രങ്ങൾ നേടിയ ശേഷം ഇന്ത്യയിലേക്ക് അയക്കുന്നത്.
എന്നാൽ അങ്ങിനെ കഴിഞ്ഞ ദിവസം അയച്ച മൂന്ന് മൃതദേഹങ്ങളാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് തിരിച്ചയക്കപ്പെട്ടത്. . അതേ സമയം കോറേണ വിഷയവുമായി ബന്ധപ്പെട്ടാണോ മൃതദേഹം തിരിച്ചയച്ചതെന്ന് വ്യക്തമല്ലെന്നും കോവിഡ് ബാധിച്ച ഒരു മൃതദേഹവും നാട്ടിലേക്ക് അയക്കുന്നില്ലെന്നും അംബാസഡർ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണന്നും അദ്ദേഹം അറിയിച്ചു.
വിമാനത്തില്‍ നിന്ന് ഇറക്കാന്‍ പോലും അനുവദിക്കാതെ മൃതദേഹങ്ങള്‍ തിരിച്ചയക്കുകയായിരുന്നു. ജഗസീര്‍ സിംങ്, സഞ്ജീവ് കുമാര്‍, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങളാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അബുദബിയിലേക്ക് തന്നെ തിരിച്ചെത്തിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തി കരഞ്ഞ് അപേക്ഷിച്ചിട്ടും അധികൃതർ കനിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്.
യാത്രാ വിമാനങ്ങൾക്ക് അനുമതിയില്ലാത്തതിനാൽ വ്യവസായികളുടെയും കാർഗോ കമ്പനികളുടെയും കനിവിൽ ഒേട്ടറെ പ്രയാസങ്ങൾ സഹിച്ച് കാർഗോ വിമാനങ്ങളിലാണ് മൃതദേഹങ്ങൾ അയച്ചു വന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
