കാണാതെ പോകരുത്; ഇവരും കോവിഡിെൻറ ഇരകൾ
text_fieldsവലിയൊരു കുറിപ്പടിയുമായാണ് ആ അച്ഛനും മകനും എന്നെ കാണാനെത്തിയത്. ആന്ധ്ര സ്വദേശിക ളാണ്. അച്ഛന് 65 വയസ്സ് പിന്നിട്ടിട്ടുണ്ടാവും. ഹൃദ്രോഗിയാണ്. പ്രഷർ, പ്രമേഹം, കൊളസ് ട്രോൾ ഇവയെല്ലാം കൂട്ടിനുണ്ട്. ആവശ്യത്തിനുള്ള മരുന്ന് നാട്ടിൽ നിന്ന് കൊണ്ടുവന്നിരുന്നു. എന്നാൽ, വിമാനസർവിസ് നിലച്ചതോടെ നാട്ടിലേക്കുള്ള മടക്കം നീണ്ടു. ഒരു മാസത്തേക്ക് ഇതേ മരുന്നുകൾ എഴുതിവാങ്ങാനാണ് എെൻറയടുക്കലെത്തിയത്. അത് എഴുതിക്കൊടുക്കുകയും ചെയ്തു. ഫാർമസിയിൽ പോയശേഷം അവർ വീണ്ടും എെൻറയടുക്കലെത്തി. ‘ഇത് എല്ലാം നിർബന്ധമുണ്ടോ ഡോക്ടർ’-നിറകണ്ണുകളോടെയാണ് മകൻ ചോദിച്ചത്. മകെൻറ ദയനീയത കണ്ടിട്ടാവാം, അച്ഛൻ പുറത്തേക്ക് നടന്നു. ഇൗ മരുന്നുകളെല്ലാം അത്യാവശ്യമുള്ളതാണെന്ന് നന്നായി അറിയാവുന്നവരാണ് ആ പിതാവും മകനും. ഒരുമാസമായി ജോലിയില്ലാതെ അലയുന്ന മകന് ഇതിൽ കൂടുതലൊന്നും ചെയ്യാനാകുമായിരുന്നില്ല. ചെറിയ ശമ്പളം മാത്രമുള്ള മകെൻറ ജീവിതാഭിലാഷമായിരുന്നു അച്ഛനെ ഗൾഫ് കാണിക്കുക എന്നത്.
രോഗവിവരങ്ങളെല്ലാം അറിയാമായിരുന്നിട്ടും പിതാവിനെ കൂടെക്കൂട്ടിയതാണ് ആ മകൻ. വിസിറ്റിങ് വിസ കാലാവധി കഴിയുന്നതിന് മുമ്പ് മടക്കി അയക്കാനായിരുന്നു പദ്ധതി. എന്നാൽ, കോവിഡ് എല്ലാം തകർത്തു. ഒരു മാസത്തിലധികമായി മകന് ജോലിയില്ല. ഭക്ഷണം വാങ്ങാൻപോലും പ്രയാസപ്പെടുന്നു. ‘നിങ്ങൾ നിൽക്കുന്നിടത്ത് തന്നെ നിന്നോളൂ’ എന്ന് പറയുന്ന നാട്ടിലെ നേതാക്കൾക്കെന്തറിയാം എന്ന് ആ പിതാവ് ആത്മഗതം ചെയ്യുന്നത് എനിക്ക് കേൾക്കാമായിരുന്നു.ഇങ്ങനെയുള്ള അനേകം നൊമ്പരക്കാഴ്ചകളിലൂടെയാണ് ഒരു ഡോക്ടറുടെ ഒാരോ ദിനവും കടന്നുപോകുന്നത്. കോവിഡ് ബാധിച്ചവരെയും ക്വാറൻറീനിലുള്ളവരെയും പരിചരിക്കുന്ന കൂട്ടത്തിൽ ഇവരെ നാം മറന്നുപോകരുത്. ഇവരും കോവിഡിെൻറ ഇരകളാണ്. മൂന്നു മാസത്തെ വിസിറ്റ് വിസയിലാണ് മറ്റൊരു യുവാവ് ഭാര്യയെ ഗൾഫിലെത്തിച്ചത്. വീട്ടിലേക്ക് പുതിയൊരു അതിഥിയെത്തുന്നത് ഇവിടെയെത്തിയശേഷമാണ് അറിയുന്നത്. പേക്ഷ, സന്തോഷത്തേക്കാളേറെ ആശങ്കയിലാണ് അവരിപ്പോൾ. ഗർഭിണിക്ക് തുടക്കത്തിൽ വേണ്ടുന്ന പരിശോധനകളോ മരുന്നോ കൃത്യമായി നൽകാൻ അവന് കഴിയുന്നില്ല. ജോലിയുമില്ല, ശമ്പളവുമില്ല. വാടകയും ഭക്ഷണവും ഉൾപ്പെടെയുള്ള ചെലവുകൾ വേറെയും.
ജോലിയുടെ ഭാഗമായി മറ്റൊരു രാജ്യത്തേക്കു പോയ ഭർത്താവിന് ലോക്ഡൗൺ കാരണം തിരികെ വരാൻ കഴിയാതായപ്പോൾ ഒറ്റപ്പെട്ടുപോയ ഭാര്യയും മൂന്ന് ചെറിയ കുട്ടികളും ഇവിടെയുണ്ട്. അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി കുട്ടികളെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പുറത്തുപോകേണ്ടിവരുന്ന അവസ്ഥയിലാണ് അമ്മ. ഇതിനിടെ ഒരു കുട്ടിക്ക് അസുഖം വന്നതോടെ അവരുടെ ഉണ്ടായിരുന്ന ആത്മധൈര്യം ചോർന്നുപോയി. ഒറ്റപ്പെട്ടുപോയവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്. ഇതിനിടയിലും സൗഹൃദത്തിെൻറ, സ്നേഹത്തിെൻറ കാഴ്ചകളും ഇൗ കോവിഡ് കാലത്ത് നമുക്ക് കാണാൻ കഴിയുന്നുണ്ട്. പ്രത്യേകിച്ച് ബാച്ചിലർ റൂമുകളിലെ താമസക്കാർ. കൂടെ താമസിക്കുന്നവന് കോവിഡ് ആയിരിക്കുമോ എന്ന് സംശയിക്കുന്നുവെങ്കിലും അവന് വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും ചെയ്തതുകൊടുക്കുന്നത് സഹമുറിയന്മാരാണ്. കോവിഡ് പോസിറ്റിവായവർക്കുപോലും സഹായവുമായി സുഹൃത്തുക്കൾ ഒപ്പമുണ്ട്. പരസ്പരം കുറ്റപ്പെടുത്താതെ ചേർത്തുപിടിക്കുകയാണവർ. പരമാവധി സൂക്ഷ്മത പാലിക്കണം എന്നാണ് അവരോട് പറയാനുള്ളത്. സുമനസ്സുള്ളവർക്ക് ദൈവത്തിെൻറ കാവൽ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
