കോവിഡ് ധീരപോരാളികൾക്ക് ഹൃദയാഭിവാദ്യം;സൂപ്പർ ഹീറോകൾക്ക് അഭിവാദ്യമറിയിച്ച ഗൾഫ് മാധ്യമം പോസ്റ്റർ ഹിറ്റ്
text_fieldsദുബൈ: കോവിഡ് 19 പ്രതിരോധം സമീപകാലത്ത് ലോകം ദർശിച്ചതിൽ വെച്ച് ഏറ്റവും അധ്വാനവും കരുത്തും കരുതലും ആവശ്യപ്പെടുന്ന ദൗത്യമാണ്. സ്വദേശികളും വിദേശികളുമായ ഏതൊരാൾക്കും ചികിത്സയും ഭക്ഷണവുമൊരുക്കി ക്വാറൻറീനും െഎസൊലേഷനും സൗകര്യങ്ങൾ ഏർപ്പെടുത്തി മാനസികവും സാമൂഹികവുമായ പിൻബലം നൽകി യു.എ.ഇ ആ പോരാട്ടത്തിൽ മാതൃക തീർക്കുന്നു.
കോവിഡ് പ്രതിരോധത്തിെൻറ മുൻനിര പോരാളികളായ ഭരണാധികാരികൾ, വകുപ്പ് മേധാവികൾ, ആരോഗ്യപ്രവർത്തകർ, പൊലീസ് സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരെ ഹൃദയത്തോട് ചേർത്ത് പിടിച്ച് ഗൾഫ് മാധ്യമവും ഗൾഫ് മേഖലയിലെ അന്താരാഷ്ട്ര പ്രശസ്തമായ മീഡിയാ ബിസിനസ് കമ്യൂണികേഷൻ ഏജൻസികളും ചേർന്ന് ഇന്ന് പുറത്തിറക്കിയ പ്രത്യേക പേജ് ഏറെ ആകർഷകമായി.
അറബ് പൗരൻമാരും പ്രവാസികളുമുൾപ്പെടെ ഒട്ടനവധി പേരുടെ ഇന്നത്തെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലും ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് സ്റ്റോറികളിലും ഇൗ അഭിവാദ്യ പോസ്റ്റർ നിറഞ്ഞു നിന്നു. ഡെൻസു ഏജീസ്, മൈൻറ് ഷെയർ, പബ്ലിലിങ്ക്, ദി െഎഡിയ ഏജൻസി, ബി.പി.ജി ഗ്രൂപ്പ്, ഫ്യുഷൻ ഫൈവ്, മാഗ്ന, എ.എം.സി, സ്ലാൻറ് ഏജൻസി, ആക്സിസ് ഇൻറഗ്രേറ്റഡ്, എ.ഡി ആൻറ് എം,എഒൗണ്ട് ദ ക്ലോക് കമ്യുനികേഷൻ, ഡിസൈൻ കോർണർ, അകാഡ്, െഎ അഡ്വർടൈസിങ്, കാഡ്മിയം ഗൾഫ്, ആംബർ കമ്യൂനികേഷൻ, ഇക്വിറ്റി പ്ലസ്, സ്ട്രോബറി അഡ്വെർടൈസിങ്, പ്രോചാനൽ, പ്രൈം സ്ട്രാറ്റജി, ബ്രാൻറ് ലൈഫ്, ഫ്ലാൻറ്, എൻ റേ എന്നീ ഏജൻസികളാണ് ഇൗ ഉദ്യമത്തിൽ ഗൾഫ് മാധ്യമവുമായി കൈകോർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
