Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: കാഞ്ഞങ്ങാട് സ്വദേശി അബൂദബിയിൽ മരിച്ചു

text_fields
bookmark_border
kunhamad-17-05-2020.jpg
cancel

ദുബൈ: കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അബൂദബിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. ബനിയാസ് വെസ്​റ്റിലെ ബദരിയ ബഖാല വ്യാപാരി അമ്പലത്തുകര ചുണ്ടയിൽ കുഞ്ഞാമദ് (56) ആണ്​ മഫ്റഖ് ആശുപത്രിയിൽ മരിച്ചത്. അവധിക്ക് നാട്ടിൽ പോയിരുന്ന കുഞ്ഞാമദ് രണ്ട് മാസം മുമ്പാണ് വിസ പുതുക്കാനായി തിരിച്ചെത്തിയത്.

മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്.  വർഷങ്ങളായി ബനിയാസിൽ ബന്ധുക്കൾക്കൊപ്പം ചേർന്ന് ബഖാഖ നടത്തി വരികയായിരുന്നു. 

ഭാര്യ: ടി.കെ.സീനത്ത്​ കൂളിയങ്കാൽ. മക്കൾ: ശഹർബാന ശിറിൻ,ശർമിള ശിറിൻ,ഷഹല. സഹോദരങ്ങൾ: മൂസ്സ പടന്നക്കാട്, മജീദ് വെള്ളച്ചേരി, സമദ് വെള്ളച്ചേരി, പരേതയായ ബീഫാത്തിമ,സുബൈദ (തൈകടപ്പുറം) സഫിയ (കല്ലൂരാവി) സീനത്ത് (കുശാൽനഗർ). അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ബനിയാസ് ഖബർസ്ഥാനിൽ മയ്യത്ത് മറവ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid 19: man from kanhangad died in abudabi -gulf news
Next Story