Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: മലയാളി യുവാവ് അബൂദബിയിൽ മരിച്ചു
text_fieldsbookmark_border
അബൂദബി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് അബൂദബിയിൽ മരിച്ചു. പത്തനംതിട്ട കുളത്തൂരിനു സമീ പം പടിമോൻ പുത്തൂപ്പടി തടത്തിൽ പടിഞ്ഞാറതിൽ ഗോപിനാഥിെൻറ മകൻ അജിത്കുമാറാണ് (42) മരിച്ചത്.
അബൂദബി യൂനിവേഴ്‌സിറ്റി ജനറൽ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ട്രാൻസ്‌പോർട്ടിങ് മാനേജരായിരുന്നു. പനിമൂലം കഴിഞ്ഞമാസം 22ന് മുസഫയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സക്കിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അബൂദബിയിലെ ആശുപത്രിയിലേക്ക് ഈ മാസം ഒമ്പതിനാണ് മാറ്റിയത്. ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് മരണം. ബനിയാസിൽ സംസ്‌കാരം നടത്തി. മാതാവ്: ഓമന. ഭാര്യ: രേഖ നായർ. മക്കൾ: അപൂർവ, അഞ്ജയ്.
Next Story
